കോതമംഗലം: കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ താലൂക്ക് യൂണിറ്റും കോതമംഗലം മെന്റര്‍ അക്കാദമിയും ചേര്‍ന്ന്് ലോക പരിസ്ഥിതിദിനാചരണം നടത്തി. അക്കാദമി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധതരം ഫലവൃക്ഷതൈകളും ഔഷധസസ്യങ്ങളും വിതരണം ചെയ്തു. വീറ്റ് പ്ലാസ്റ്റിക്ക് പൊലൂഷന്‍ എന്ന സന്ദേശത്തോടെയാണ് ഇത്തവണത്തെ പരിസ്ഥിതിദിനാചരണം. പരിസ്ഥിതി പ്രവര്‍ത്തകനും പശ്ചിമഘട്ട സംരക്ഷണ സമിതി ചെയര്‍മാനുമായ ജോണ്‍ പെരുവന്താനം ഉദ്ഘാടനം ചെയ്തു. ആഗോളതാപനവും കാലാവസ്ഥവ്യതിയാനവും ജീവികുലത്തിന് വംശനാശം വരുത്തുമെന്ന ഭീഷണിയുള്ളതിനാല്‍ മലിനീകരണത്തില്‍ നിന്ന് ജനങ്ങളും ഭരണകൂടങ്ങളും ജാഗ്രതയോടെ പെരുമാറണമെന്ന്് അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യന്റെ ആര്‍ത്തിപൂണ്ട ജീവിതശൈലികള്‍ പ്രകൃതിക്കെതിരെയുള്ള യുദ്ധമായിമാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എം.ജെ.എ. യൂണിറ്റ് പ്രസിഡന്റ് കെ.പി. കുര്യാക്കോസ് അധ്യക്ഷനായി. മെന്റര്‍ അക്കാദമി ഡയറക്ടര്‍ ആഷ ലില്ലി തോമസ്, പത്രപ്രവര്‍ത്തകരായ എ.കെ. ജയപ്രകാശ്, ജിജു ജോര്‍ജ, പി.പി. മുഹമ്മദ്, സി.ജെ. എല്‍ദോസ്, ജോബി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
