Connect with us

Hi, what are you looking for?

NEWS

ഫോറസ്റ്റ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയ പ്രതി അക്രമാസക്തനായി.

കോതമംഗലം: നേര്യമംഗലം റേഞ്ചിലെ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയ പ്രതി അക്രമാസക്തനായി. ഊന്നുകൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിൽ ഇന്നലെ വൈകിട്ടാണ് ആക്രമണം ഉണ്ടായത്. മൂന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരിക്കേറ്റു. സ്റ്റേഷൻ്റെ ജനാലകൾ തകർന്നിട്ടുണ്ട്. വനം കുറ്റകൃത്യത്തിൽ പ്രതിയായ കീരിത്തോട് സ്വദേശി പ്രജീഷും ഒരു സ്ത്രീയും കൂടി നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിൽ മൊഴി കൊടുക്കാനെത്തിയപ്പോഴാണ് അക്രമ സംഭവം ഉണ്ടായത്. പെട്ടെന്ന് പ്രകോപിതനായ പ്രതി ഫോറസ്റ്റ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ട്രിക്കുകയും, അസഭ്യം പറയുകയുമായിരുന്നു.തുടർന്ന് പ്രജീഷും ഒപ്പമുണ്ടായിരുന്ന സ്ത്രീയും ഫോറസ്റ്റ് ജീവനക്കാരെ ആക്രമിച്ചെന്നാണ് പരാതി.

ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ GG സന്തോഷ്, ബീറ്റ്ഫോറസ്റ്റ് ഓഫീസർമാരായ അർച്ചന, നീനു എന്നിവർക്കാണ് പരിക്കേറ്റത്. ഫോറസ്റ്റ് സ്റ്റേഷൻ്റെ ജനാല കല്ലെറിഞ്ഞ് തകർത്തിട്ടുണ്ട്. പ്രതിക്ക് ഒപ്പമുണ്ടായിരുന്ന സ്ത്രീ ഓടി രക്ഷപെട്ടു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ ഊന്നുകൽ പോലീസ് പ്രജീഷിനെ കസ്റ്റഡിയിലെടുത്തു. ഊന്നുകൽ എസ് ഐ യുടെ നേതൃത്വത്തിൽ പോലീസ് ഇന്ന് സ്ഥലത്തെത്തി മഹസർ തയ്യാറാക്കി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രകോപിതനായ പ്രതി തൻ്റെ യൂണിഫോം വലിച്ചു കീറുകയും മർദ്ദിക്കുകയുമായിരുന്നുവെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ GG സന്തോഷ് പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...