പെരുമ്പാവൂർ: റോഡിലൂടെ നടന്നുപോയ യുവതിയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ . മുടിയ്ക്കൽ കൂനൻ പറമ്പ് വീട്ടിൽ അജാസ് (28) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ പതിനഞ്ചിന് രാവിലെ അല്ലപ്ര തുരുത്തിപ്പിള്ളി റോഡിലൂടെ ജോലിക്ക് നടന്നുപോയ യുവതിയ്ക്ക് നേരെയാണ് സ്ക്കൂട്ടറിലെത്തിയ പ്രതി വാഹനം നിർത്തി നഗ്നതാ പ്രദർശനം നടത്തുകയും ആക്രമിക്കുകയും ചെയ്തത്. തുടർന്ന് യുവതി പെരുമ്പാവൂർ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ അജാസിനെ ബുധനാഴ്ച പിടികൂടുകയായിരുന്നു . ബസ്സിൽ സ്ത്രീയെ ഉപദ്രവിച്ചതിന് കൊച്ചി സിറ്റി ഹാർബർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്.
ഇൻസ്പെക്ടർ ആർ രഞ്ജിത്ത്, എസ്.ഐ റിൻസ് എം തോമസ്, എ.എസ്.ഐമാരായ പി.എ
അബ്ദുൽമനാഫ്, എ.കെ
സലിം, ദീപാ മോൾ ,സി.പി. ഒ കെ.എ അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
You May Also Like
CRIME
പെരുമ്പാവൂര്‍: ഹെറോയിനുമായി രണ്ട് ഇതരസംസ്ഥാനക്കാര്‍ പെരുമ്പാവൂര്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായി. അസം സ്വദേശികളായ മുസാക്കിര്‍ അലി (20), അത്താബുര്‍ റഹ്‌മാന്‍ (29) എന്നിവരെയാണ് കുന്നത്തുനാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.ബിനുവും സംഘവും ചേര്‍ന്ന്...
NEWS
കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിലെ സ്പിലോവർ പ്രൊജക്റ്റ് ആയ ജി ബിൻ വിതരണം നടത്തി. മാലിന്യമുക്ത കേരളം വീടുകളിലെ ഫുഡ് വേസ്റ്റ് സംസ്കരിക്കുന്നതിന് ഭാഗമായി ആദ്യഘട്ടത്തിൽ 139 ജീ...
ACCIDENT
കോതമംഗലം: കീരംപാറ ഭൂതത്താന്‍കെട്ട് റോഡില്‍ കല്ലാനിയ്ക്കല്‍ പടിയില്‍ ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.മാലിപ്പാറ നാടോടി കരുള്ളിപ്പടി സുരേഷിന്റെ മകന്‍ കെ.എസ്. അരുണ്‍ (സുജിത്ത്- 26) ആണ് മരിച്ചത്. ഞായറാഴ്ച...
NEWS
കോതമംഗലം : കൊല്ലം ആസ്ഥാനമായിട്ടുള്ള കവിതാ സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് പത്ര പ്രവർത്തകനും , കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ. സി. അലക്സ് അർഹനായി....