Connect with us

Hi, what are you looking for?

CRIME

ഇരുപത്തിയൊന്ന് ഗ്രാം ഹെറോയിനുമായി നാല് ഇതരസംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍

പെരുമ്പാവൂര്‍: ഇരുപത്തിയൊന്ന് ഗ്രാം ഹെറോയിനുമായി നാല് ഇതരസംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. ആസാം നാഗോണ്‍ സ്വദേശി സെയ്ഫുള്‍ ഇസ്ലാം (26), വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ ബുട്ടു (50), സുജിത് മണ്ഡല്‍ (36), ജുവല്‍ (27) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. കണ്ടന്തറ ഭാഗത്ത്
നിന്നാണ് നാട്ടുകാരുടെ സഹായത്തോടെ മയക്ക്മരുന്ന് വില്‍പ്പനക്കാരെ കസ്റ്റഡിലെടുത്തത്. വില്‍പ്പനയ്ക്കായി 95 കുപ്പികളിലാക്കിയാണ് ഹെറോയിന്‍
സൂക്ഷിച്ചിരുന്നത്. ആസാമില്‍ നിന്ന് പ്രതികള്‍ തീവണ്ടി മാര്‍ഗമാണ് മയക്കുമരുന്ന് പെരുമ്പാവൂരിലെത്തിച്ചത്. ഒരു കുപ്പിയ്ക്ക് 1000 രൂപ വരെയുള്ള നിരക്കിലാണ് അതിഥിത്തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്തിക്കൊണ്ടിരുന്നത്. പെരുമ്പാവൂര്‍ എ.എസ്.പി മോഹിത് രാവത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എം.കെ രാജേഷ്, എസ്.ഐമാരായ വി.വിദ്യ, എന്‍.പി ശശി, എ.എസ്.ഐ പി.എ.അബ്ദുള്‍
മനാഫ്, സീനിയര്‍ സി.പി.ഒ മാരായ ടി.എന്‍.മനോജ് കുമാര്‍ ,ടി.എ അഫ്‌സല്‍, മുഹമ്മദ് ഷാന്‍, ബെന്നി ഐസക്ക് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.

 

You May Also Like

NEWS

കോതമംഗലം : ബഹിരാകാശ രംഗത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്കു അനന്ത സാധ്യതയെന്ന് ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് . കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജില്‍ നിന്നും 1985...

NEWS

കോതമംഗലം :കോട്ടപ്പടിയിൽ കാട്ടാന വീണ് തകർന്ന കിണർ പുനർനിർമ്മിച്ചു നൽകി.2024 ഏപ്രിൽ 12 പുലർച്ചെയാണ് കോട്ടപ്പടി മുട്ടത്തുപാറയ്ക്ക് സമീപം കൂലാഞ്ഞി വീട്ടിൽ പത്രോസിന്റെ വീടിന് സമീപമുള്ള പുരയിടത്തിലെ കിണറ്റിൽ കാട്ടാന വീഴുകയും കിണറിന്...

NEWS

കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ തലക്കോട് നിന്നും മുള്ളരിങ്ങാട് പോകുന്ന റോഡിൽ കാട്ടാനക്കൂട്ടം എത്തിയതോടെ യാത്രക്കാർ ഭീതിയിൽ. നിരവധി വാഹനങ്ങൾ പോകുന്ന തലക്കോട് – മുള്ളരിങ്ങാട് റൂട്ടിൽ ചുള്ളിക്കണ്ടം പനങ്കുഴി ഭാഗത്ത്...

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽനിന്ന് ഈ വർഷം വിരമിക്കുന്ന അനധ്യാപകർക്ക് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. കോളേജ് മാനേജുമെൻ്റും, സ്റ്റാഫും ചേർന്ന് സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിൽ എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി...

NEWS

കോതമംഗലം: മാലിന്യ മുക്ത നവകേരളത്തിൻെറ ഭാഗമായി സിപിഐ എം കോതമംഗലം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മാലിന്യ നിർമ്മാർജ്ജന ക്യാമ്പയിൻ്റെ ഏരിയാതല ഉദ്ഘാടനം കോതമംഗലം റവന്യൂ ടവർ പരിസരത്ത് ജില്ലാ കമ്മറ്റി അംഗം ആർ...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി ആദിശങ്കർ എസ് പുതിയമടം ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനുള്ള ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിന്റെ പട്ടികയിൽ ഇടം നേടി....

NEWS

കോതമംഗലം: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നെല്ലിക്കുഴി പഞ്ചായത്ത് ജന ജാഗ്രത സമിതി കൂടി തീരുമാനമെടുത്തതിൽ പ്രകാരം പഞ്ചായത്ത് പരിധിയിലെ കോളേജ് വിദ്യാർത്ഥികൾ താമസിക്കുന്ന സ്ഥലങ്ങളിൽ സമിതി പ്രവർത്തകർ നടത്തിയ പരിശോധനയിൽ...

CHUTTUVATTOM

കോതമംഗലം: പെരിയാർ വാലി കനാലിൽ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിൽ അതിഥി തൊഴിലാളിയായ യുവാവ് മുങ്ങിമരിച്ചു. പിണ്ടിമന അയിരൂർപ്പാടത്തിനു സമീപം തോളലിയിലാണ് സംഭവം. ഉത്തർപ്രദേശ് സഹരൻപൂർ സ്വദേശി ആജം...

NEWS

കോതമംഗലം: കേരളീയ യുവത്വത്തിന്റെ കലാകായിക മേളയായ കേരളോത്സവത്തിന്റെ സംസ്ഥാനതല മത്സരങ്ങൾ എറണാകുളം ജില്ലയിലെ കോതമംഗലത്ത് ഏപ്രിൽ 8 മുതൽ 11 വരെ വിവിധ വേദികളിലായി സംഘടിപ്പിക്കുകയാണ് കേരളോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനും വിജയത്തിനും ആയി...

NEWS

കോതമംഗലം : ആലുവ മൂന്നാർ രാജപാതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഞായറാഴ്‌ച നടത്തിയ ജനമുന്നേറ്റ യാത്രയിൽ പങ്കെടുത്ത കോതമംഗലം രൂപത മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിൽ ഉൾപ്പെടെയുള്ളവർക്കെതിരെ വനം വകുപ്പ് രജിസ്റ്റർ ചെയ്‌ത...

CRIME

കല്ലൂർക്കാട് : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ഏനാനല്ലൂർ കടുക്കാഞ്ചിറ മാലികുന്നേൽ വീട്ടിൽ ഇന്ദ്രജിത്ത് (24) നെയാണ് കല്ലൂർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ദുബായിൽ ജോലിക്കായി...

NEWS

കോതമംഗലം : താളും കണ്ടം – പൊങ്ങിൻ ചുവട് നിവാസികളുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമായി.കുട്ടമ്പുഴ പഞ്ചായത്തിലെ താളുംകണ്ടം ആദിവാസി നഗറിനേയും വേങ്ങൂർ പഞ്ചായത്തിലെ പൊങ്ങിൻ ചുവട് ആദിവാസി നഗറിനെയും ബന്ധപ്പെടുത്തി കെ എസ്...

error: Content is protected !!