Connect with us

Hi, what are you looking for?

CRIME

പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയുടെ ഗോഡൗണിൽ തീയിട്ട ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

പെരുമ്പാവൂർ: ചേലാമറ്റത്ത് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയുടെ ഗോഡൗണിൽ തീയിട്ട ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ മിനർവ്വ ബസാർ വെസ്റ്റ് സ്വദേശി വിശാൽ കുമാർ (22)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 9 ന് ചേലാമറ്റം അമ്പലം റോഡിലുള്ള ഫ്രണ്ട്സ് പോളി പ്ലാസ്റ്റ് എന്ന കമ്പനിയുടെ ഗോഡൗണിനാണ് ഇയാൾ തീവച്ചത്. കമ്പനിയിലെ ജീവനക്കാരനാണ് ഇയാൾ. സ്ഥാപനത്തിലെ ജോലിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിൽ.

തീവച്ച ശേഷം നാട്ടിലേക്ക് കടക്കാനായിരുന്നു പദ്ധതി. പോലീസ് പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാക്കുന്നത്.ഇൻസ്പെക്ടർ എം.കെ രാജേഷ്, എസ്.ഐമാരായ ടോണി ജെ മറ്റം, ഒ എസ് രാധാകൃഷ്ണൻ ,എം.ടി ജോഷി, എൻ.കെ ബിജു, സി.പി.ഒ കെ എ അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

You May Also Like

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ മെയ് 6 തിങ്കൾ രാവിലെ 10 ന് ക്യാംപസ് മുഖാമുഖംപരിപാടി സംഘടിപ്പിക്കുന്നു. 2021 മുതൽ തുടർച്ചയായി നിർഫ് (NIRF) റാങ്കിംഗിങ്ങിൽ ഉയർന്നസ്ഥാനം , 2024- 2025...

NEWS

കോതമംഗലം: എസ്.ഐ.ഷാജി പോളിനെ കാണാതായതായി പരാതി. പൈങ്ങോട്ടൂർ ചാത്തമറ്റം സ്വദേശിയായ ഷാജി പോളിനെ ഇന്നലെ മുതലാണ് (ഏപ്രിൽ 30)കാണാതായതെന്ന് ഭാര്യ ഷേർളി പോത്താനിക്കാട് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.അമിതമായ ജോലിഭാരംമൂലം എസ്.ഐ.ഷാജി മാനസികമായി...

NEWS

കോതമംഗലം: അപ്രഖ്യാപിത പവർകട്ടും വോൾട്ടേജ് ക്ഷാമവും കടുത്ത ചൂടും നെല്ലിക്കുഴിയിലെ ഫര്‍ണ്ണീച്ചര്‍ നിർമ്മാണ വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്നു. നെല്ലിക്കുഴിയിലെ ഫര്‍ണ്ണീച്ചര്‍ വ്യാപാരം അതി പ്രശസ്തമാണ്.ഏതുതരം ഫര്‍ണ്ണീച്ചറുകളും ഇവിടെ ലഭിക്കും. പരമ്പരാഗത രീതിയിലുള്ളതും ആധുനീക...

NEWS

കോതമംഗലം: ചൂട് കനത്ത് കോഴിപ്പിള്ളിപുഴ വറ്റിയതോടെ കോതമംഗലത്ത് വാട്ടർ അതോരിറ്റിയുടെ ശുദ്ധജല വിതരണം മുപ്പത് ശതമാനമായി കുറഞ്ഞു. കോഴിപ്പിള്ളി പുഴയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് ശുചീകരിച്ചാണ് കോതമംഗലം മുനിസിപ്പാലിറ്റിയിലും വാരപ്പെട്ടി പഞ്ചായത്തിലും...