Connect with us

Hi, what are you looking for?

NEWS

കാട്ടുപോത്തിൻ്റെ സാനിധ്യം യാത്രക്കാർ ഭീതിയിൽ 

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം

-ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ .
ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട കുടിയേറ്റ ഗ്രാമമാണ് ഇഞ്ചതെട്ടി. പ്രദേശവാസികൾക്ക് പുറം ലോകവുമായി ബന്ധപെടാനുള്ള ഏക മാർഗ്ഗമാണ് ഇഞ്ചത്തൊട്ടി – നേര്യമംഗലം റോഡ്‌. റോഡിൻ്റെ മെഴുക്കുമാലി ഭാഗത്താണ് ഇപ്പോൾ കാട്ടുപോത്തിന്റെ സാനിധ്യം ഉള്ളത്.
നേര്യമംഗലം ഫോറെസ്റ്റ് സ്റ്റേഷന്റെ മുന്നിൽ പലപ്പോഴും
കാട്ടുപോത്തിനെ കണ്ടതായി ജീപ്പുകാർ പറഞ്ഞതാണ് നാട്ടുകാരെ ഭീതിയിലാക്കിയിട്ടുള്ളത്.ഇതോടൊപ്പം കൊച്ചി-ധനുഷ് കോടി ദേശീയപാത യോരത്ത്
നേര്യമംഗലം മൂന്നാം മൈലിലും കാട്ടുപോത്തിനെ കണ്ടു.

വല്ലപ്പോഴും കാട്ടാനയുടെ യോ കാട്ടുപന്നികളുടെ യോ ശല്യം ഉണ്ടാകാറുണ്ടങ്കിലും കാട്ടുപോത്ത് ഈ ഭാഗത്തേക്ക് വരാറില്ലന്ന് നാട്ടുകാർ പറയുന്നു. കടുത്ത ചൂടിൽ വനത്തിലെ ജലക്ഷാമമാകാം കാട്ടുപോത്തുകൾ ഇറങ്ങാൻ കാരണമെന്നാണ് വിലയിരുത്തപെടുന്നത്. നാട്ടുകാരുടെ ഭീതി അകറ്റാൻ വനപാലകർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

You May Also Like

NEWS

കോതമംഗലം : നേര്യമംഗലത്ത് ഇന്നലെ വൈകിട്ട് കാട്ടാന ഇറങ്ങി. കൊച്ചി- ധനുഷ് കോടി ദേശീയപാതയോരത്ത് നേര്യമംഗലം പാലത്തിനും റാണി കല്ല് വളവിനും ഇടയിലാണ് കൂട്ടം തെറ്റിയ ഒറ്റയാൻ റോഡിൽ തങ്ങുന്നത്. ഇതോടെ യാത്രക്കാർ...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...