Connect with us

Hi, what are you looking for?

SPORTS

നാഷണല്‍ ഷിറ്റോറിയു കരാട്ടെ ചാമ്പ്യന്‍ഷിപ്പ്; വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലേക്ക് സെലക്ഷന്‍ നേടി അരുണും ഷിന്‍ജുവും

കോതമംഗലം : കഴിഞ്ഞ ദിവസം മൈസൂരില്‍ നടന്ന ഷിറ്റോറിയു കരാട്ടെ നാഷണല്‍ ലെവല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത കോതമംഗലം ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ വിദ്യാര്‍ഥികള്‍ക്ക് മികച്ച നേട്ടം. 80 കിലോ വിഭാഗം കുമിത്തേയില്‍ അരുണ്‍ വട്ടക്കുഴി സ്വര്‍ണവും 55 കിലോ വിഭാഗം കുമിത്തേയില്‍ ഷിന്‍ജു വര്‍ഗീസ് വെള്ളിയും നേടി. ഇരുവരും സെപ്തംബറില്‍ ഇന്തോനേഷ്യയില്‍ വെച്ച് നടക്കുന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലേക്ക് സെലക്ഷനും നേടി. ഇവര്‍ ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ കേരളാ കേരള ടെക്‌നിക്കല്‍ ഡയറക്ടര്‍ ക്യോഷി സാബു ജേക്കബിന് കീഴില്‍ അള്ളുങ്കല്‍, പരീക്കണ്ണി, പൈങ്ങോട്ടൂര്‍ സെന്ററുകളില്‍ പരീശീലനം നടത്തുന്നവരാണ്.

കോതമംഗലം അള്ളുങ്കല്‍ ചേറാടിയില്‍ വര്‍ഗീസ്- ശലോമി ദമ്പതികളുടെ മകളായ ഷിന്‍ജു സിവില്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.
ഞാറക്കാട് വട്ടക്കുഴി മാത്യു ജോസഫ്- ലീലാമ്മ മാത്യു ദമ്പതികളുടെ മകനായ അരുണ്‍ തൊടുപുഴ സഹകരണ ബേങ്ക് ജീവനക്കാരനാണ്.

ഫോട്ടോ : മൈസൂരില്‍ നടന്ന ഷിറ്റോറിയു കരാട്ടെ നാഷണല്‍ ലെവല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കോതമംഗലം ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ വിദ്യാര്‍ഥികളായ ഷിന്‍ജു വര്‍ഗീസ്, അരുണ്‍ വട്ടക്കുഴി എന്നിവര്‍ കോച്ചും ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ കേരള ടെക്‌നിക്കല്‍ ഡയറക്ടറുമായ ക്യോഷി സാബു ജേക്കബിനൊപ്പം.

You May Also Like

NEWS

കോതമംഗലം:ഇലക്ഷൻ ദിനത്തിൽ വിവാഹിതരായ നവ വധു വരൻമാർ വോട്ട് ചെയ്ത് മടങ്ങി.തൃക്കാരിയൂർ ഗവ എൽ.പി സ്കൂളിൽ 86 ബൂത്തിൽ ആണ് നവവരൻ ഗോകുൽ തങ്കപ്പൻ നവവധു ഗോപികയുമായെത്തി വോട്ട് ചെയ്തത് . നെല്ലിക്കുഴി...

NEWS

കോതമംഗലം: ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിൽ വരുന്ന കോതമംഗലം അസംബ്ലി നിയോജക മണ്ഡലത്തിൽ പോളിഗ് സമാധാനപരമായിരുന്നു. വടാട്ടുപാറ ,പുതുപ്പാടി, മാമലകണ്ടം എന്നിവിടങ്ങളിൽ കുറഞ്ഞ സമയം വോട്ടിഗ്  യന്ത്രം ചെറിയ തകാരാർ കാണിച്ച് ഒഴിച്ചാൽ സാങ്കേതിക...

NEWS

കോതമംഗലം: വോട്ട് രേഖപ്പെടുത്തി ഇടുക്കി പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥികള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജ്ജും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യക്കോസും ഇടുക്കിയില്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ്...

NEWS

കോതമംഗലം: ഇതര സംസ്ഥാന ഉപഭോക്താക്കളെ ലക്ഷ്യമാക്കി അസം ചുരക്ക കൃഷിയാരംഭിച്ച് വിജയം കൊയ്തിരിക്കയാണ് കോതമംഗലം പല്ലാരിമംഗലം സ്വദേശി അജ്മൽ എന്ന യുവാവ്. ഇദ്ദേഹത്തിൻ്റെ വാരപ്പെട്ടിയിലെ കൃഷിയിടത്തിൽ ആസാം ചുരക്ക വിളവെടുപ്പ് നടന്നു. അസമിൽ...