Connect with us

Hi, what are you looking for?

AUTOMOBILE

വജ്ര മേസിന് വൻ ജന പങ്കാളിത്തം: കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് വജ്രജൂബിലി : ‘ടെലെ’ പ്രദര്‍ശനം കാണാന്‍ ആയിരങ്ങള്‍

കോതമംഗലം: ശാസ്ത്ര സാങ്കേതിക രംഗത്തെ വിസ്മയങ്ങൾ കാണാൻ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലേക്ക് ആയിരങ്ങൾ ഒഴുകുന്നു.ഇന്ത്യയില്‍ ഇതേവരെ അവതരിപ്പിച്ചിട്ടില്ലാത്ത വിദേശ നിര്‍മ്മിത കാറുകള്‍ ഉള്‍പ്പെടെ ഏറ്റവും ആധുനിക സൗകര്യങ്ങളളുള്ള നിരവധി വിദേശ നിര്‍മ്മിത കാറുകളും വിദേശ നിര്‍മ്മിത ബൈക്കുകളും പ്രദര്‍ശനത്തിനായി ഒരുക്കിയ ‘ടെലെ’ കാണാന്‍ മഴയത്തുപോലും ആയിരങ്ങളാണ് കുന്നിൻ പുറത്തെ ഈ കോളേജിലേക്കെത്തിയത്. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിത്തെിയ ജനങ്ങള്‍ക്ക് ഈ പ്രദര്‍ശനം ഒരു അത്ഭുതം തന്നെയായിരുന്നു. സിനിമകളിലും മറ്റും മാത്രം കണ്ട് പരിചയമുള്ള വിവിധ തരത്തിലുള്ള വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെകാണികള്‍ക്കായി ഒരുക്കിയിരുന്നു . അവരുടെ അഭ്യാസപ്രകടനങ്ങള്‍ ഏവരിലും അത്ഭുതം ഉളവാക്കി. കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് ആണ് ടെലെ പ്രദര്‍ശനം അരങ്ങേറിയത്.

വിദ്യാര്‍ത്ഥികളെ റാഞ്ചുവാന്‍ കഴുകന്‍ കണ്ണുകളുമായി മയക്കുമരുന്ന് മാഫിയ വിദ്യാലയങ്ങള്‍ക്ക് ചുറ്റും വട്ടമിട്ട് പറക്കുന്ന കാഴ്ച ആശങ്കാജനകമാണെന്നും,വരും തലമുറ അതില്‍ വീണ് പോവാതെ സൂക്ഷിക്കണമെും കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ദിലീപ് കുമാര്‍ അിപ്രായപ്പെട്ടു.കോളേജിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് സാക്ഷര കേരളം എങ്ങോട്ട് എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുു അദ്ദേഹം. വൈകിട്ട് നടന്ന കോറിയോ നൈറ്റിന് വന്‍ ജനാവലി ആണ് എത്തിയത്.
ഇന്ന് രാവിലെ 10.30 ന് വജ്ര മേസ് ന്റെ ഔദ്യോഗിക ഉത്ഘാടനം വി.എസ്.എസ്.സി. ഡയറക്ടറും പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ ഡോ. എസ് ഉണ്ണികൃഷ്ണന്‍ നായര്‍ നിര്‍വ്വഹിക്കും.

എം.എ.കോളേജ് അസ്സോസ്സിയേഷന്‍ ചെയര്‍മാന്‍ ഡോ. മാത്യൂസ് മാര്‍ അപ്രേം തിരുമേനി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി., ആന്റണി ജോൺ എം.എല്‍.എ., അഡ്വ. ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ., എം.എ കോളേജ് അസ്സോസ്സിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വറുഗീസ്, വൈസ് ചെയര്‍മാന്‍ എ.ജി. ജോര്‍ജ്ജ്,കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ്, ഡോ. സോണി കുര്യാക്കോസ് എന്നിവർ ആശംസകള്‍ അര്‍പ്പിക്കും. തുടർന്നു നടക്കുന്ന സെമിനാറില്‍ അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്. സംസാരിക്കും. വൈകിട്ട് പ്രശസ്ത അഭിനേത്രിയും നര്‍ത്തകിയുമായ ഐശ്വര്യ രാജീവിന്റെ നൃത്തസന്ധ്യയും ഉണ്ടാകും.

You May Also Like

NEWS

കോതമംഗലം: നിയോജക മണ്ഡലത്തിലെ കുട്ടമ്പുഴ കുടുംബ ആരോഗ്യ കേന്ദ്രം അപ്‌ഗ്രേഡ് ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ പരാതിപ്പെടുമെന്ന് കിഫ ജില്ലാ കമ്മറ്റി അറിയിച്ചു. 25,000ന് മുകളില്‍ ജനസംഖ്യയുള്ളതും, അതില്‍ തന്നെ 5000ത്തോളം ഗോത്രവര്‍ഗത്തില്‍പ്പെട്ടവരും...

NEWS

കോതമംഗലം: പതിനെട്ടാമത് കോതമംഗലം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈ വര്‍ഷം ദിവ്യ കാരുണ്യ കണ്‍വെന്‍ഷന്‍ ആയി നടത്തപ്പെടുന്നു. 7 (വ്യാഴം) മുതല്‍ 10 (ഞായര്‍) വരെയാണ് കണ്‍വെന്‍ഷന്‍. കേരള സഭ നവീകരണത്തിന്റെ ഭാഗമായി കോതമംഗലം...

NEWS

കോതമംഗലം: രാമല്ലൂര്‍-കരിങ്ങഴ-മുത്തംകുഴി റോഡിന്റെ നവീകരണപ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലധികമായിട്ടും നിർമ്മാണം പൂര്‍ത്തീകരിച്ചിട്ടില്ല. യാത്രാക്ലേശവും പൊടിശല്യവും അനുഭവിച്ച് പൊറുതിമുട്ടി പൊതുജനങ്ങളുടെ ഒപ്പ് ശേഖരിച്ച് വകുപ്പ് മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് നിവേദനം നല്‍കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങി. നവീകരണത്തിനായി...

NEWS

കോതമംഗലം: 35 – മത് എറണാകുളം ജില്ലാതല ആർച്ചറി ചാംപ്യൻഷിപ്പിൽ 55 പോയിന്റുമായി കോതമംഗലം മാർ അത്തനേഷ്യസ് അക്കാദമി ചാംപ്യൻമാരായി .കൂത്താട്ടുകുളം എല്ലിസൺസ് ആർച്ചറി അക്കാദമിയും, പെരുമ്പാവൂർ ജോറിസ് ആർച്ചറി ഇൻസ്റ്റിറ്റ്യൂട്ടും യഥാക്രമം...