Connect with us

Hi, what are you looking for?

CHUTTUVATTOM

ഊന്നുകൽ തടിക്കുളം മേഖലയിലെ വന്യമൃഗ ശല്യം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനം

കോതമംഗലം : കഴിഞ്ഞ കുറെ ദിവസങ്ങളായി ഊന്നുകൽ തടിക്കുളം മേഖലയിൽ ഉണ്ടാകുന്ന വന്യ മൃഗ ശല്യം ഫലപ്രദമായി നടപടികൾ അടിയന്തിരമായി പരിഹരിക്കാൻ തീരുമാനമായി.പുഴയ്ക്ക് അക്കരെ വനത്തിൽ നിന്നും പുഴ നീന്തി കടന്നാണ് പിടിയാനയും കുഞ്ഞും ആദ്യം ചീക്കോട് – ചാരുപാറ മേഖലയിലും പിന്നീട് ഊന്നുകൽ തടിക്കുളത്തിന് സമീപം എത്തിയിട്ടുള്ളത്. കൃഷിനാശം ഉൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. കാട്ടാനയുടെ സാന്നിധ്യം ഉണ്ടായ സമയം മുതൽ തന്നെ വനം വകുപ്പിന്റെ നിരീക്ഷണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് . നിലവിൽ തടിക്കുളം പ്രദേശത്തിന് അടുത്താണ് ആനകൾ നിലയുറപ്പിച്ചിട്ടുള്ളത്. ആനകളെ കൃത്യമായി നിരീക്ഷിക്കുന്നതിനും ആർ ആർ ടി ടീമിന്റെ സഹായത്തോടുകൂടി വനത്തിലേക്ക് തുരത്തുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാൻ തടിക്കുളം ഫോറസ്റ്റ് ഓഫീസിൽ ചേർന്ന യോഗം തീരുമാനിച്ചു. യോഗത്തിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു,റേഞ്ച് ഓഫീസർ പി എ ജലീൽ, വൈസ് പ്രസിഡന്റ്‌ ലിസ്സി ജോളി ,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റ്റി എ ച്ച് നൗഷാദ്, സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്,പഞ്ചായത്ത്‌ അംഗങ്ങളായ ഉഷ ശിവൻ, ജിൻസി മാത്യു, പ്രദേശവാസികൾ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...