Pravasi
ഹസ്സൻ കനി തോട്ടത്തികുളത്തിലിന് ആശ്രയം യു.എ.ഇ. യാത്രയയപ്പ് നൽകി.

യു.എ.ഇ. : 40 വർഷകാലം അബുദാബിയിൽ എത്തിസലാത്തിൽ സേവനമനുഷ്ഠിച്ച ശ്രീ. ഹസ്സൻ കനി തോട്ടത്തികുളത്തിലിന് കോതമംഗലം-മുവാറ്റുപുഴ പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയം യു.എ.ഇ. യാത്രയയപ്പ് നൽകി. കോതമംഗലം മുൻ എം.എൽ.എ. ശ്രീ ടി.എം. മീതീയന്റെ മകനാണ്. ആശ്രയം യു.എ.ഇ. (അബുദാബി) യുടെ ദീർഘകാലത്തെ പ്രസിഡന്റ് ആയിരുന്നു. ദുബായിലെ അൽ ഫറാ റെസ്റ്റോറന്റിൽ ആശ്രയം യു.എ.ഇ. പ്രസിഡന്റ് ശ്രീ. റഷീദ് കോട്ടയിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഫൈൻ ഫെയർ ഗ്രൂപ്പ് എം.ഡി. ശ്രീ. ഇസ്മായിൽ റാവുത്തർ യോഗം ഉൽഘാടനം ചെയ്യുകയും ശ്രീ. ഹസ്സൻ കനിയെ പൊന്നാട അണിയിക്കുകയും ചെയ്തു .
ആശ്രയം യു.എ.യുടെ മൊമെന്റോ ബിൻ അലി ഗ്രൂപ്പ് എം.ഡി. ശ്രീ. ഉമർ അലി സമ്മാനിച്ചു. ആശ്രയം യു.എ.ഇ. ജനറൽ സെക്രട്ടറി ശ്രീ. സുനിൽ പോൾ സ്വാഗതവും, ശ്രീ. അനുര മത്തായി, ശ്രീ സതീഷ്, Dr. അബ്ദുൽ അസ്സീസ്, ശ്രീ. ദീപു തങ്കപ്പൻ, ശ്രീ. അജാസ് അപ്പാടത്ത് എന്നിവർ ആശംസകളും ശ്രീ. ജിമ്മി കുര്യൻ നന്ദിയും രേഖപ്പെടുത്തി.
Business
അഭിമാനമായി കോതമംഗലം സ്വദേശിനി; കാനഡയിലെ എൻജിനീയറിങ് പരീക്ഷയിൽ ഒന്നാം റാങ്ക്.

കാനഡ : കോതമംഗലം സ്വദേശിനിയായ വിദ്യാർത്ഥിനി കാനഡയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. ബയോമെഡിക്കൽ എൻജിനീയറിങ് കോഴ്സിനാണ് ഹണിമോൾ വിനോദിന് ഗോൾഡ് മെഡൽ ലഭിച്ചിരിക്കുന്നത്. കോതമംഗലം ബ്ലോക്ക് നഗറിലെ പുതീക്കൽ വിനോദിൻറെയും ലൈസ്സയുടെയും മകളാണ് ഹണിമോൾ. GlobalEdu and Mentor Academy വഴിയാണ് ഹണിമോൾ കാനഡയിലെ Centennial college ലേക്ക് പ്രവേശനം നേടിയത്. IELTS നു ഉയർന്ന മാർക്ക് കരസ്ഥമാക്കാനും കാനഡ college and course selection, admission, visa processing തുടങ്ങിയ സേവനങ്ങൾ ചെയ്തു നൽകിയതിനും ഹണിമോൾ Mentor Academy And GlobalEdu വിനോടുള്ള നന്ദി രേഖപ്പെടുത്തി.
Pravasi
നെല്ലിമറ്റം സ്വദേശിയായ ഡോക്ടർ വിദ്യാധരൻ ഇറാനിലെ ഷിറാസിൽ അന്തരിച്ചു.

കോതമംഗലം : നെല്ലിമറ്റം ചെല്ലിശ്ശേരിൽ വീട്ടിൽ ഡോക്ടർ വിദ്യാധരൻ (78 ) ഇറാനിലെ ഷിറാസിൽ അന്തരിച്ചു. ഇറാനിലെ ഷായുടെ ഭരണകാലത്ത് ഭാരത സർക്കാരിനാൽ ഇറാനിൽ സേവനം അനുഷ്ടിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഡോക്ടർമാരിൽ ഒരാൾ ആയിരുന്നു . ഇറാൻ സർക്കാർ ആരോഗ്യ വിഭാഗത്തിൽ ദീർഘകാലം സേവനമഷ്ഠിച്ച അദ്ദേഹം, തുടർന്ന് സ്വകാര്യ മേഖലയിലും മികച്ച അനസ്തേഷ്യ വിദഗ്ദ്ധനായിരുന്നു.
ഭാര്യ: മിനു , മക്കൾ : നീന, നവീദ്.
സംസ്കാരം ശനിയാഴ്ച ടെഹ്‌റാനിൽ നടത്തും.
Pravasi
കീരമ്പാറ സ്വദേശി ഓസ്ട്രേലിയയിൽ കുഴഞ്ഞു വീണു മരിച്ചു.

ഓട്രേലിയ : കീരമ്പാറ സ്വദേശി ഓസ്ട്രേലിയയില്‍ കുഴഞ്ഞുവീണ് മരിച്ചു. തറവട്ടത്തില്‍ ടോമി ജേക്കബ് ആണ് മരിച്ചത്. 55 വയസായിരുന്നു. ഓസ്ട്രേലിയയിലെ പാംസ്റ്റണ്‍ റീജിയേണല്‍ ഹോസ്പിറ്റലില്‍ ജീവനക്കാരനായിരുന്നു ടോമി. വീഡിയോ ഗ്രാഫറായിരുന്ന ടോമി നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുമുണ്ട്. വര്‍ഷങ്ങളായി ഓസ്ട്രേലിയയിലെ ഡാർവിനിൽ ജോലി ചെയ്തിരുന്നത്. സംസ്കാരം പിന്നീട്.
-
CRIME1 week ago
കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ
-
NEWS1 week ago
എഴുപത് ലക്ഷം ലോട്ടറിയടിച്ചത് നെല്ലിമറ്റത്തെ ഹോട്ടൽ തൊഴിലാളിക്ക്
-
CRIME1 week ago
പെൺകുട്ടിക്ക് നേരെ ആക്രമണം: അച്ഛനേയും മകനേയും ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തു
-
CHUTTUVATTOM1 week ago
ലോട്ടറി അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി: ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്
-
ACCIDENT1 week ago
പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
-
ACCIDENT21 hours ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
NEWS5 days ago
കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിൽ ബഫർ സോൺ പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി
-
CRIME24 hours ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ