Connect with us

Hi, what are you looking for?

CHUTTUVATTOM

നേമം പുഷ്പരാജിനെതിരെയുള്ള സംഘപരിവാർ ഭീഷണിയിൽ പ്രതിഷേധം.

കോതമംഗലം: ലളിതകല അക്കാദമി ഈയിടെ പ്രഖ്യാപിച്ച കാർട്ടൂൺ അവാർഡിന്റെ പേരിൽ പ്രശസ്ത ചിത്രകാരനും സിനിമ പ്രവർത്തകനും ലളിതകല അക്കാദമി ചെയർമാനുമായ നേമം പുഷ്പരാജിനെതിരെ സംഘ് പരിവാർ ഭീഷണി മുഴക്കിയിരുന്നു. സംഘപരിവാർ ഭീഷണിയിൽ പ്രതിഷേധിച്ച് പുരോഗമന കലാ സാഹിത്യ സംഘം കോതമംഗലം മേഖലാ കമ്മിറ്റി നടത്തിയ പ്രതിഷേധം കാർട്ടൂണിസ്റ്റ് സന്തോഷ് കുമാർ കാർട്ടൂൺ വരച്ച് ഉദ്ഘാടനം ചെയ്തു.

പുരോഗമന കലാ സാഹിത്യ സംഘം മേഖലാ പ്രസിഡന്റ് കെ എ ജോയ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ ആർ രാജേഷ്, ജെസിൽ തോട്ടത്തിക്കുളം, സി കെ വിദ്യാസാഗർ, സിഎസ് ജോണി, സജി മാടവന, ചാർവി തുടങ്ങിയവർ പങ്കെടുത്തു. ട്രഷറർ പി എം പരീത് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.

You May Also Like