Connect with us

Hi, what are you looking for?

CRIME

വെടിയേറ്റുള്ള മാനസയുടെ മരണം വേദനിപ്പിച്ചു; യുവാവ് ആത്മഹത്യ ചെയ്തു.

 

മലപ്പുറം: നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മാനസയുടെ മരണത്തില്‍ മനം നൊന്ത് മരിക്കുന്നു എന്ന് കുറിപ്പ് എഴുതി വച്ച്‌ മലപ്പുറം ചങ്ങരകുളം വളയംകുളത്ത് യുവാവ് വീടിനകത്ത് തൂങ്ങിമരിച്ചു . വളയംകുളം മനക്കല്‍ കുന്ന് താമസിക്കുന്ന പരേതനായ പടിഞ്ഞാറയില്‍ കോരന്‍ കുട്ടിയുടെ മകന്‍ വിനീഷ്(33) ആണ് തൂങ്ങി മരിച്ചത്.

മരണത്തിന് മറ്റ് കാരണങ്ങള്‍ ഇല്ലെന്നും മാനസയുടെ മരണം ഏറെ ദുഃഖിതന്‍ ആക്കി എന്നും കുറിപ്പ് എഴുതിയിരുന്നു. അമ്മയോടൊപ്പം ആണ് വിനീഷ് താമസിച്ചിരുന്നത്. ഇന്ന് ഇയാള് വീട്ടില്‍ തനിച്ച്‌ ആയിരുന്നു. 33 വയസ്സുള്ള അവിവാഹിതനാണ് വിനീഷ്. തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും മാനസയുടെ മരണം തന്നെ അതീവ ദുഃഖിതന്‍ ആക്കിയെന്നും ആണ് ആത്മഹത്യ കുറിപ്പ്.

അയല്‍വാസികള്‍ ആണ് അടുക്കള ഭാഗത്ത് തൂങ്ങി നില്‍ക്കുന്ന നിലയില്‍ വിനീഷിന്റെ മൃതദേഹം കണ്ടത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. കോതമംഗലം നെല്ലിക്കുഴിയില്‍ സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനിയെ മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം കണ്ണൂര്‍ സ്വദേശി രാഖില്‍ സ്വയം ജീവനൊടുക്കുകയായിരുന്നു.

You May Also Like