Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം മേഖല ഇശ്ഖു റസൂൽ സംഗമം നടത്തി

കോതമംഗലം : ദക്ഷിണ കേരള ലജനത്തുൽ മുഅല്ലിമീൻ കോതമംഗലം മേഖലയുടെ ആഭിമുഖ്യത്തിൽ വമ്പിച്ച ഇശ്ഖുറസൂൽ നബിദിന സമ്മേളനം നെല്ലിമറ്റത്ത് നടന്നു. സമ്മേളനത്തിന് മുന്നോടിയായി നടന്ന നബിദിന സന്ദേശറാലി യിൽ നിരവധി ആളുകൾ പങ്കെടുത്തു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ കോതമംഗലം താലൂക്ക് പ്രസിഡണ്ട് സി എ മൂസ മൗലവി റാലി ഉദ്ഘാടനം ചെയ്തു. റാലിക്ക് ശേഷം നടന്ന ഇശ്ഖു റസൂൽ സംഗമം സ്വാഗതസംഘം ചെയർമാൻ പി എ മൂസ മൗലവിയുടെ അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ നെല്ലിമറ്റം ജമാഅത്ത് ഖത്തീബ് അബ്ദുൽ ഹലീം ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. കൺവീനർ ഹസ്സൻ ബദരി സ്വാഗതം ആശംസിച്ചു.

ദക്ഷിണ കേരള സംസ്ഥാന പ്രസിഡൻറ് ചേലക്കുളം അബുൽ ബുഷ്റ ഉസ്താദ് യോഗം ഉദ്ഘാടനം ചെയ്തു. എം പി അബ്ദുൽ ഖാദർ മൗലവി, മുഹമ്മദ് തൗഫീഖ് മൗലവി, വി എച്ച് മുഹമ്മദ് മൗലവി, ഷമീസ് ഖാൻ നാഫിഇ തുടങ്ങിയവർ പ്രസംഗിച്ചു. ഖാലിദ് ഉസ്താദ് ദുആ മജ്‌ലിസിന് നേതൃത്വം നൽകി. റാലിയിലെ മികച്ച ദഫ് സംഘത്തിനും 2018-19 വാർഷിക പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും പ്രാപ്തരാക്കിയ ഉസ്താദുമാർക്കുള്ള ആദരവും സമ്മേളനത്തിൽ നൽകി. ഡോക്ടർ പി എ. ശമീർ ബാഖവി നന്ദി രേഖപ്പെടുത്തി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like