കോതമംഗലം : കോതമംഗലം നഗരസഭയിൽ കോവിഡ് 19 ചികിത്സക്കായി കേരള അത്ലറ്റിക്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ ഓക്സിജൻ സിലിണ്ടറുകളും പി പി ഇ കിറ്റുകളും നൽകി. നഗരസഭയിൽ നടന്ന ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ അസോസിയേഷൻ സെക്രട്ടറിയും അർജുന അവാർഡ് ജേതാവുമായ ഒളിമ്പ്യൻ കെ എം ബിനു, പ്രസിഡൻ്റ് റോയ് വർഗീസ് ഐ ആർ എസ് എന്നിവരിൽ നിന്നും മെഡിക്കൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി.
നഗരസഭ ഉപാധ്യക്ഷ സിന്ധു ഗണേശൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്, കൗൺസിലർ ഉണ്ണികൃഷ്ണൻ, സെക്രട്ടറി അൻസൽ ഐസക്, ഹെൽത്ത് സൂപ്പർവൈസർ വിജയപ്രകാശ് കെ എന്നിവർ പങ്കെടുത്തു.