Connect with us

Hi, what are you looking for?

CHUTTUVATTOM

തീ പിടുത്തത്തിൽ നഷ്ടം സംഭവിച്ച വ്യാപാരികൾക്ക് മർച്ചൻ്റ്‌ അസോസിയേഷൻ്റെ കൈത്താങ്ങ്.

കോതമംഗലം: തീപിടുത്തത്തിൽ നഷ്ടം സംഭവിച്ച വ്യാപാരികൾക്ക് അസോസിയേഷൻ്റെ കൈത്താങ്ങ്. ഭാരവാഹികൾ സഹായ ധന ചെക്ക് വ്യാപാരികൾക്ക്‌ കൈമാറി. കഴിഞ്ഞ ദിവസം മുൻസിപ്പൽ ബിൽഡിംഗിലും, മാർക്കറ്റിലുമുണ്ടായ അഗ്നിബാധയിൽ നഷ്ടം സംഭവിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളായ ഇ.എം റഹിം, ജിജോ തോമസ്, സി.എസ് ചന്ദ്രൻ, കാജാ ഹുസൈൻ, ബിജു പൗലോസ് എന്നിവർക്കാണ് നഷ്ടപരിഹാര തുക ഭാരവാഹികൾ കൈമാറിയത്. മർച്ചൻ്റ് അസോസിയേഷൻപ്രസിഡൻ്റ് ബേബി ആഞ്ഞിലിവേലി, സെക്രട്ടറി മൈതീൻ ഇഞ്ചക്കുടി, ട്രഷറർ പ്രസാദ് പുലരി, മാമച്ചൻ ജോസഫ്, കിംഗ്സ് നൗഷാദ്, ലാവണ്യ ബെന്നി എന്നിവർ പങ്കെടുത്തു.

ഫോട്ടോ:മർച്ചൻ്റ് അസോസിയേഷൻ ഭാരവാഹികളിൽ നിന്നും വ്യാപാരികൾ സഹായ ധന ചെക്ക് ഏറ്റ് വാങ്ങുന്നു.

You May Also Like