കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായ് മുനിസിപ്പൽ ബസ് സ്റ്റാന്റിൽ സൗജന്യ കുടിവെളള വിതരണം ആരംഭിച്ചു. എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു.കടുത്ത വേനലിൽ പൊതുജനങ്ങൾക്ക് ആശ്വാസമായി ഈ പദ്ധതി മാറും. താലൂക്കിലെ മുഴുവൻ പ്രദേശങ്ങളിലും സൗജന്യമായ് ടാങ്കറിൽ ഇന്നുമുതൽ കുടിവെളളം ലഭ്യമാക്കും.കെ.പി. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജോർജ്ജ് അമ്പാട്ട്, ജോർജ്ജ് കുരൈ്യപ്പ്, സി. ജെ. എൽദോസ്, പി.എ. പാദുഷ, എം. യു. ബേബി, കെ. സി. എൽദോസ്, ജോസ് തോമസ്, ശിവൻ പി. ആർ, മാർട്ടിൻ സേവ്യർ, പി. പ്രകാശ്, ശലോമി എൽദോസ്, ഫേബ ബെന്നി എന്നിവർ സംസാരിച്ചു.

You must be logged in to post a comment Login