കോതമംഗലം : കോതമംഗലം നഗരസഭ ചെയർമാനായി എൽ ഡി എഫി ലെ കെ.കെ ടോമി (സി.പി ഐ എം) യെ യും വൈസ് ചെയർ പേഴ്സണായി എൽ ഡി എഫിലെ സിന്ധു ഗണേശനെയും (സി പി ഐ എം) തെരഞ്ഞെടുത്തു. തിങ്കളാഴ്ച രാവിലെ 11ന് കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ കോതമംഗലം ഡി ഇ ഒ കെ ലത പൈ വരണാധികാരിയായിരുന്നു.
ചെയർമാൻ സ്ഥാനത്തേക്ക് കെ.കെ ടോമിയുടെ പേര് അഡ്വ. ജോസ് വർഗീസ് നിർദേശിച്ചു.
കെ.എ നൗഷാദ് പിന്താങ്ങി. യു ഡി എഫിലെ ചെയർമാൻ സ്ഥാനാർത്ഥി എ.ജി ജോർജിന്റെ പേര്
സിജു അബ്രഹാം നിർദേശിച്ചു. ഷെമീർ പനയ്ക്കൽ പിന്താങ്ങി. 31 അംഗ കൗൺസലിൽ
കെ.കെ ടോമിക്ക് 17 വോട്ടും എ.ജി ജോർജിന് 14 വോട്ടും ലഭിച്ചു.
ഉച്ചക്കഴിഞ്ഞ് 2 ന് കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർ പേഴ്സൺ
തെരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ സിന്ധു ഗണേശന്റെ പേര് സിജോ വർഗീസ് നിർദേശിച്ചു.
കെ.വി തോമസ് പിന്താങ്ങി. യു ഡി എഫിലെ ഭാനുമതി രാജുവിന്റെ പേര് റിൻസ് റോയി നിർദേശിച്ചു. സിന്ധു സിജോ പിന്താങ്ങി. സിന്ധു ഗണേശന് 17 വോട്ടും ഭാനുമതി രാജുവിന് 14
വോട്ടും ലഭിച്ചു.
കെ.കെ ടോമി രണ്ട് തവണ മുനിസിപ്പൽ കൗൺസിലറും നിലവിൽ കോതമംഗലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമാണ് .സി .പി ഐ എം കോതമംഗലം ഈസ്റ്റ് ലോക്കൽ കമ്മറ്റിയംഗമാണ് സിന്ധു ഗണേശൻ മുൻ കൗൺസിലറും മഹിള അസോസിയേഷൻ ഏരിയ കമ്മറ്റിയംഗവും സി പി ഐ എം കോതമംഗലം വെസ്റ്റ് ലോക്കൽ കമ്മറ്റിയംഗവുമാണ്
തുടർന്ന് നഗരസഭ ഹാളിൽ നടന്ന അനുമോദന ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ , ആർ അനിൽ കുമാർ ,ടി യു കുരുവിള ഏ ജി ജോർജ് , എസ് സതീഷ് കെ എം പരീത് എം യു അഷറഫ് സേവി ഇലഞ്ഞിക്കൽ ,ജേക്കബ് ഇട്ടൂപ്പ് , ജോഷി അറയ്ക്കൽ എന്നിവർ സംസാരിച്ചു.