Connect with us

Hi, what are you looking for?

NEWS

ആന്റണി ജോൺ എം എൽ എയുടെ കൈത്താങ്ങ്; നന്ദി പറഞ്ഞു ഡോക്ടറേറ്റ് നേടി നാട്ടിലെത്തിയ രാജീവ്.

കോതമംഗലം : ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി നാട്ടിലെത്തിയ രാജീവ്  കെ കെ ആന്റണി ജോൺ എം എൽ എ യെ നേരിൽ കണ്ട് നന്ദി അറിയിച്ചു. 2017 ൽ പട്ടികജാതി വകുപ്പിൽ നിന്നും 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ലഭ്യമാക്കിയാണ് ദക്ഷിണ കൊറിയയിൽ പി എച്ച് ഡി പഠനത്തിന് ചേർന്നത്. കോതമംഗലം തലക്കോട് സ്വദേശിയാണ് രാജീവ്. അടിയന്തിര പ്രാധാന്യത്തോടെ തനിക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുവാൻ മുൻ കൈ എടുത്ത ആന്റണി ജോൺ എം എൽ എ  യ്ക്കും സാമ്പത്തിക സഹായം അനുവദിച്ച അന്നത്തെ വകുപ്പ് മന്ത്രി എ കെ ബാലനും എൽ ഡി എഫ്  സർക്കാരിനും രാജീവ് നന്ദി അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...