Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ ഹാൻഡ് സാനിറ്റെസർ നിർമ്മിച്ച് നൽകി എം. എ. കോളേജ്.

കോതമംഗലം: കൊറൊണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സാനിറ്റെസറിൻ്റെ ഉപയോഗം അനിവാര്യമായതിനാൽ, മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷനും, എം.എ.കോളേജ് രസതന്ത്ര വിഭാഗവും ചേർന്ന് താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ ഹാൻഡ് സാനിറ്റെസർ നിർമ്മിച്ചു നൽകി.

സാനിറ്റെസറുകൾ കോളേജ് പ്രിൻസിപ്പൽ ഡോ. ഷാൻറി എ അവിരാ താലുക്ക് ആശുപത്രി സൂപ്രണ്ട് ഡോ.അഞ്ചലി എൻ.യു വിന് കൈമാറി. മുൻ പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ്, കോളേജ് അഡ്മിനിസ്ട്രറ്റിവ് അസിസ്റ്റൻ്റ് ടി.ഇ.കുര്യാക്കോസ്, അഡ്മിനിസ്ട്രറ്റിവ് ഓഫിസർ ജോർജ് മാത്യൂ, താലൂക്ക് ആശുപത്രി ജൂനിയർ ഹെൽത് ഇൻസ്പെക്ടർ ജയപ്രകാശ് എം.എസ് , രതിഷ് സി.എ., എൽദോസ് വർഗീസ് എന്നിവർ സന്നിഹിതരായി.

You May Also Like