Connect with us

Hi, what are you looking for?

CHUTTUVATTOM

എം. എ. കോളേജിലെ ഇ ഡി ക്ലബ്‌ തുണി ബാഗുകൾ നിർമ്മിച്ച് നൽകി.

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എൻട്രപ്രന്യൂറിയൽ ഡെവലപ്പ്മെൻ്റ് ക്ലബ് (ഇ ഡി ക്ലബ്‌ )ന്റെ നേതൃത്വത്തിൽ മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിന് തുണി ബാഗുകൾ നിർമ്മിച്ച് നൽകി. മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് തുണി ബാഗുകൾ എം.എ.ഇൻറർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ അനിത ജോർജിന് കൈമാറി.എം.എ കോളേജ് പ്രിൻസിപ്പൽ ഡോ. ഷാൻ്റി എ അവിര, ഇ ഡി ക്ലബ് കോ ഓർഡിനേറ്റർ ഡോ. ഐ ജി ജോർജ് ,എം.എ. ഇൻറർനാഷണൽ സ്കൂൾ സ്റ്റോർ ഇൻചാർജ് സിന്ധു സന്തോഷ്‌ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ഇ ഡി ക്ലബ് വിദ്യാർത്ഥി പ്രതിനിധി അഥീന സോണി ആൻറണി ചടങ്ങിന് നേതൃത്വം നൽകി. റാനിയ പരിദ്, ആൽഫി അന്ന ജോയ് എന്നിവരാണ് ബാഗ് നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത്. ഇക്കോ- ഫ്രണ്ട്‌ലിയായ പലതരം ബാഗുകളും ,പൗച്ചുകളും വിദ്യാർത്ഥികൾ നിർമ്മിച്ച് നൽകുന്നുണ്ട്.

You May Also Like