Connect with us

Hi, what are you looking for?

CHUTTUVATTOM

ലഹരി വിരുദ്ധ സെമിനാറും തെരുവു നാടകവും നടത്തി.

കോതമംഗലം: കുത്തുകുഴി വലിയപാറ ലാൽജി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാറും തെരുവു നാടകവും നടത്തി. സെമിനാർ ഗ്രന്ഥശാലാ സംഘം ജില്ലാ സെക്രട്ടറി പി കെ സോമൻ ഉദ്ഘാടനം ചെയ്തു. അനിൽ പിറവം സെമിനാർ നയിച്ചു. ലൈബ്രറി പ്രസിഡൻ്റ് ഹാൻസ് പി ജോസ് അധ്യക്ഷനായി.സെക്രട്ടറി എം വി സാൻ്റു , ഗ്രന്ഥശാല താലൂക്ക് പ്രസിഡൻ്റ് മനോജ് നാരായണൻ, റോസിലി ഷിബു, പി ആർ ഉണ്ണികൃഷ്ണൻ , സാലി വർഗീസ് ,കെ പി മോഹനൻ എന്നിവർ സംസാരിച്ചു. കുന്നത്ത്നാട് ലൈബ്രറി കൗൺസിൽ തെരുവ് നാടകം അവതരിപ്പിച്ചു.

You May Also Like