Connect with us

Hi, what are you looking for?

EDITORS CHOICE

ബോട്ട് നിറയെ സമ്മാനങ്ങളുമായി കോതമംഗലത്ത് ക്യാപ്റ്റൻ സാൻ്റാ എത്തി.

കോതമംഗലം: ക്രിസ്തുമസ് കാലത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പൈലറ്റ് സാൻ്റയെ നിർമ്മിച്ച് ശ്രദ്ധേയനാകുകയാണ് ഒരു യുവാവ്. കഴിഞ്ഞ ക്രിസ്മസ്ക്കാലത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പൈലറ്റ് സാൻ്റയെ നിർമ്മിച്ച കോതമംഗലം സ്വദേശി സിജോ ജോർജ് ഇക്കൊല്ലം ക്യാപ്റ്റൻ സാൻ്റയെ നിർമ്മിച്ചാണ് വേറിട്ട കാഴ്ച ഒരുക്കിയത്. ക്രിസ്മസ്ക്കാലത്ത് കൈനിറയെ സമ്മാനങ്ങളുമായി വരുന്ന സാൻ്റാക്ലോസ് സിജോയുടെ മുറ്റത്ത് ക്യാപ്റ്റൻ-ൻ്റെ വേഷത്തിൽ അവതരിച്ചിരിക്കുകയാണ്. കുത്തുകുഴി, പാറായിത്തോട്ടത്തിന് സമീപമാണ് സിജോയുടെ വീട്. വീടിൻ്റെ മുറ്റത്താണ് ബോട്ട് ഓടിക്കുന്ന സാൻ്റാക്ലോസിനെ അവതരിപ്പിച്ചിരിക്കുന്നത്. കഴുത്ത് ചലിപ്പിച്ച് ബോട്ടിൻ്റെ വളയം തിരിക്കുന്ന സാൻ്റയെ അതി മനോഹരമായാണ് സിജോ ചിത്രീകരിച്ചിരിക്കുന്നത്.

ഉപയോഗശൂന്യമായ വസ്തുക്കൾ ഉപയോഗിച്ചാണ് ബോട്ട് ഓടിക്കുന്ന സാൻ്റയെ നിർമിച്ചിരിക്കുന്നത്.ബോട്ടിൻ്റെ ഫ്രെയിം ഈറ്റ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. കാർഡ് ബോർഡ്, പഴയ ചാക്ക്, ഫ്ലക്സ്സ് തുടങ്ങിയവയാണ് സാൻ്റ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. രണ്ട് മിനി മോട്ടറുകളാണ് സാൻ്റയെ ചലിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.

ക്രിസ്മസ് ഗാനത്തിൻ്റെ പശ്ചാത്തലത്തിൽ ബോട്ട് ഓടിച്ചു വരുന്ന സാൻറ ആരെയും അതിശയിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല.  എല്ലാവർഷവും ഒരുക്കുന്ന ഒരു ക്രിസ്മസ്ക്കാല കൗതുകക്കാഴ്ചയുടെ ഭാഗമായിട്ടാണ് ബോട്ട് ഓടിക്കുന്ന സാൻ്റയെ നിർമിച്ചതെന്ന് കലാകാരനായ സിജോ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം:കേരള ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം മേഖല കമ്മിറ്റി 24-ാമത് സ്ഥാപക ദിനാഘോഷം നടത്തി.കേരള ജേർണലിസ്റ്റ് യൂണിയൻ്റെ 24ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ദിനവും മുതിർന്ന മാധ്യമ പ്രവർത്തകരെ അനുമോദിക്കൽ മാധ്യമ സെമിനാർ...

ACCIDENT

ഇളങ്ങവം: ഇളങ്ങവം കവലയില്‍ കാറും ബൈക്കും കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കക്കടാശ്ശേരി- അഞ്ചല്‍പെട്ടി റോഡില്‍ ഇളങ്ങവം കവലയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ അഞ്ചല്‍പെട്ടി തുരത്തേല്‍ പുത്തന്‍പുരയില്‍ വിനീതാണ് മരിച്ചത്. വിനീത്...

NEWS

പെരുമ്പാവൂര്‍: ഓട്ടോറിക്ഷയിൽ മദ്യവിൽപന മധ്യവയസ്ക്കൻ പിടിയിൽ. പാണിയേലി കൊച്ചുപുരയ്ക്കൽക്കടവ് പന്തലക്കുടം വീട്ടിൽ ഉണ്ണികൃഷ്ണൻ (52) ആണ് കുറുപ്പംപടി പോലീസിന്റെ പിടിയിലായത്. മദ്യം വിൽപന നടത്തുന്നതിനിടയിലാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. കൊമ്പനാട്, ക്രാരിയേലി, കൊച്ചുപുരയ്ക്കൽക്കടവ് ഭാഗങ്ങളിലാണ്...

NEWS

പോത്താനിക്കാട് : രണ്ട് മാസത്തെ ഇടവേളക്കുശേഷം പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ചാത്തമറ്റം, ഒറ്റക്കണ്ടം മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷികള്‍ നശിപ്പിച്ചു. പഞ്ചായത്ത് മുന്‍ അംഗം വടക്കേക്കര വി.ടി വിജയന്‍, മുടിയില്‍ ജോയി, മുടിയില്‍ ബേബി,...