കോതമംഗലം :- കഴിഞ്ഞദിവസം ആൻ തിയേറ്ററിന് സമീപനം പിടികൂടിയ ഹെറോയിൻ കേസ് പ്രതിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിലെ ഷാഡോ ടീം കോതമംഗലം ടൗൺ ഭാഗങ്ങളിൽ നടത്തിയ രഹസ്യ നിരീക്ഷണത്തിൽ കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിൻെറ നേതൃത്വത്തിൽ കോഴിപ്പിള്ളി ഭാഗത്തുനിന്ന് 25 ഗ്രാം ഹെറോയിനുമായി ആസം സ്വദേശി ജലാലുതിനെ അറസ്റ്റ് ചെയ്യുകയും ഇയാൾ കഴിഞ്ഞ ആഴ്ച ആസാമിൽ പോയി ബ്രൗൺഷുഗർ എടുത്ത് ട്രെയിൻ മാർഗ്ഗം ആലുവയിൽ ടിക്കറ്റ് എടുക്കുകയും എന്നാൽ ഇയാളുടെ കൂട്ടാളിയെ പിടിച്ചതറിഞ്ഞ് കോയമ്പത്തൂർ ട്രെയിൻ ഇറങ്ങി ബസ് മാർഗ്ഗം കോതമംഗലത്ത് എത്തിയപ്പോഴാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത് ഇയാൾ മൊബൈൽ ഫോണിൻറെ ബ്ലൂടൂത്ത് സ്പീക്കറിന്റെ ഉള്ളിൽ അതീവ രഹസ്യമായി രണ്ടു കവറുകളിലായി 25 ഗ്രാം ഹെറോയിൻ സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലും ഇന്നും എക്സൈസ് നടത്തിയ റെയ്ഡിൽ ലക്ഷക്കണക്കിന് രൂപയുടെ ലഹരി മരുന്നുകളാണ് പിടിച്ചെടുത്തിരിക്കുന്നത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിനൊപ്പം പ്രവൻ്റിവ് ഓഫീസർ കെഎ നിയാസ്, എ ഇ സിദ്ദിഖ് സിവിൽ എക്സൈസ് ഓഫീസർമാരായ കെ സി എൽദേ, എം എം നന്ദു, ബേസിൽ കെ തോമസ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകിയത്.