Connect with us

Hi, what are you looking for?

NEWS

യാത്രക്കാരുടെ ജീവൻ അപകടത്തിൽ ; നഗരത്തിനോട് ചേർന്ന പാലം നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കോതമംഗലം: കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയുടെ ഭാഗമായിട്ടുള്ള കോതമംഗലം നഗരത്തിലെ കോഴിപ്പിള്ളി പാർക്ക് ജംഗ്ഷനിലെ പാലം തകർന്നിട്ട് നാളുകളായി. കോടികൾ മുടക്കി ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നു കഴിഞ്ഞു. എന്നാൽ നിരവധി സ്കൂളുകളും പൊതുമേഖലാ സ്ഥാപനങ്ങളും മുനിസിപ്പൽ പാർക്കും സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് നൂറ് കണക്കിന് വഴിയാത്രക്കാർ ഈ പാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. വീതി കുറഞ്ഞ പാലത്തിന്റെ വീതി വർദ്ധിപ്പിക്കൂയോ, തകർന്ന കൈവരി നന്നാക്കുകയോ അടിയന്തിരമായി ചെയ്യണമെന്ന് ആണ് നാട്ടുകാരുടെ ആവശ്യം. രണ്ട് വാഹനങ്ങൾ ഒരുമിച്ച് കടന്ന് പോകുന്ന സാഹചര്യത്തിൽ കാൽനട യാത്രക്കാരൻ തോട്ടിലേക്ക് പതിച്ച് മരണം വരെ സംഭവിക്കാനുള്ള സാഹചര്യമാണുള്ളതെന്നും അതിനാൽ പാലത്തിന്റെ സംരക്ഷണത്തിന് അടിയന്തിര നടപടിയുണ്ടാക്കണമെന്ന് എച്ച്.എം.എസ്. ട്രേഡ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി ആവശ്യപ്പെട്ടു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like