കോതമംഗലം : കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാന വനിത സംരംഭക സംഗമം നടത്തി. പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ നടന്ന വനിത സംരംഭക സംഗമം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോക്ടർ എം എ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അനുബന്ധ പരിപാടി സംഘാടക സമിതി ചെയർമാൻ ആർ അനിൽകുമാർ,ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം,സി പി ഐ എം ഏരിയ സെക്രട്ടറി കെ എ ജോയി എന്നിവർ പങ്കെടുത്തു.കെ ജി ഒ എ ജനറൽ സെക്രട്ടറി ഡോക്ടർ എസ് ആർ മോഹന ചന്ദ്രൻ സ്വാഗതവും അനുബന്ധ പരിപാടി സംഘാടക സമിതി കൺവീനർ പി എൻ സജി നന്ദിയും പറഞ്ഞു.14 ജില്ലകളിൽ നിന്നുള്ള വനിത സംരംഭകരാണ് സംഗമത്തിൽ പങ്കെടുത്തത്.
You May Also Like
NEWS
കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...
NEWS
കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...
NEWS
കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....
NEWS
കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...