കോതമംഗലം : എന്റെ നാട് ജനകീയ കൂട്ടായ്മയുടെ അതിജീവനത്തിനായി കൈകോർക്കാം പദ്ധതിയുടെ ഭാഗമായി കോതമംഗലത്തേയും സമീപപ്രദേശങ്ങളിലേയും പൊതുജനങ്ങളിൽ നിന്ന് സമാഹരിച്ച ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിനായി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു. ഫ്രീ ഷോപ്പിന്റെ വിതരണോഘാടനം ചെയർമാൻ ഷിബു തെക്കുംപുറം നിർവ്വഹിച്ചു. കോവിഡ് മഹാമാരിമൂലം പ്രതിസന്ധിയിലായ സാധാരണക്കാരെ സഹായിക്കുന്നതിനായി ജനപങ്കാളിത്തത്തോടെ സുമനസുകളിൽ നിന്നും സമാഹരിച്ച ഭക്ഷ്യവിഭവങ്ങളാണ് (ചക്ക,മാങ്ങ,തേങ്ങ,പൈനാപ്പിൾ,കപ്പ,വാഴക്ക,പഴം,മത്തങ്ങ,കുമ്പളങ്ങ മുതലായവ) പൊതുജനങ്ങൾക്കായി വിതരണം ചെയ്തത്.സി.കെ സത്യൻ,ജോഷി പൊട്ടക്കൽ എന്നിവർ പങ്കെടുത്തു.
