Connect with us

Hi, what are you looking for?

CHUTTUVATTOM

അഗ്നി രക്ഷാ സേനാ ദിനം ആചരിച്ചു.

കോതമംഗലം: ഏപ്രിൽ 14 ദേശീയ അഗ്നി രക്ഷാ ദിനത്തിന്റെ ഭാഗമായി കോതമംഗലം അഗ്നി രക്ഷാനിലയത്തിലും ആഘോഷങ്ങൾ നടന്നു. രാവിലെ എട്ടു മണിക്ക് സ്റ്റേഷൻ ഓഫീസർ റ്റി പി കരുണാകരപിള്ള പതാക ഉയർത്തി അഗ്നി രക്ഷാദിന സന്ദേശം നടത്തി. സർവ്വീസിലിരിക്കെ മരണമടഞ്ഞ രക്തസാക്ഷികളെ അനുസ്മരിച്ച് അസ്സി: സ്റ്റേഷൻ ഓഫീസർ സജി മാത്യുവും ഗാർഹിക സുരക്ഷ എന്ന വിഷയത്തിൽ ഗ്രേഡ് എ.എസ് റ്റി. ഓ ബി സി ജോഷിയും സംസാരിച്ചു.
അഗ്നിശമന വാഹനങ്ങൾ നഗരം ചുറ്റി പൊതുജനങ്ങൾക്ക് അഗ്നി സുരക്ഷാ ബോധവൽകരണം നടത്തി ചടങ്ങ് അവസാനിച്ചു.

You May Also Like