Connect with us

Hi, what are you looking for?

CRIME

കഞ്ചാവുമായി അതിഥി തൊഴിലാളികൾ കോതമംഗലം എക്സൈസിന്റെ പിടിയിൽ

കോതമംഗലം : 2025 ഒക്ടോബർ 27-ാം തീയതി കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ,എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽപ്പെടുന്ന ഇരമല്ലൂർ വില്ലേജിലെ ഇരുമലപ്പടി, നെല്ലിക്കുഴി കരകളിൽ വച്ച് 2 അഥിതി തൊഴിലാളികളെ 2 കിലോയോളം കഞ്ചാവുമായി അറസ്റ്റ് ചെയ്തു .ആസാം സ്വദേശികളായ ഫൈജുല്‍ ഇസ്ലാം ,ഉബൈദുല്‍ ഹുസൈന്‍ എന്നിവരെയാണ് സംഘം അറസ്റ്റ് ചെയ്തത്

ഇവര്ക്കെ തിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (NDPS) ആക്ട് പ്രകാരം കേസെടുത്തു.

കുറച്ച് നാളുകളായി നെല്ലിക്കുഴി ഇരുമലപ്പടി മേഖലയിൽ മയക്കുമരുന്ന് വിതരണ സംഘങ്ങൾ വേരുറപ്പിക്കാൻ ശ്രമിക്കുന്നു എന്ന വിവരം കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസിന് ലഭിച്ചിരുന്നു. തുടർന്ന് മയക്ക്മരുന്ന് / രാസലഹരി എന്നിവ കണ്ടെത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ നീരീക്ഷിക്കുവാനും, കണ്ടെത്തി അറസ്റ്റ് ചെയ്യുവാനുമായി കോതമംഗലം എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചത് . തുടർന്ന് ടി സംഘം നടത്തിയ അന്വേഷണത്തിൽ ടി പ്രതികള്ക്ക്േ കോതമംഗലം ടൗൺ, പാനിപ്ര, ഇരുമലപ്പടി, നെല്ലിക്കുഴി ഭാഗങ്ങളിൽ യുവാക്കൾക്കിടയിലും അന്യസംസ്ഥാന അതിഥി തൊഴിലാളികൾക്കിടയിലും കഞ്ചാവ് എത്തിക്കുന്നതിൽ പ്രധാനപങ്കുണ്ടന്ന് വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ കുറച്ച് നാളുകളായി പ്രത്യേക സംഘത്തിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു.

കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൽ
ഗ്രേഡ് പ്രിവന്റിവ് ഓഫീസർമാരായ ലിബു PB ,ബാബു MT, റസാക്ക് KA, സോബിന്‍ ജോസ് സിവിൽ എക്‌സൈസ് ഓഫീസർ വികാന്ത് PV ,ഉബൈസ് PM എന്നിവർ ഉണ്ടായിരുന്നു. കോതമംഗലം റെയിഞ്ച് പരിധിയിൽ അനധികൃതമായ മദ്യം /മയക്കുമരുന്നിന്റെ ഉപയോഗവും വ്യാപനവും തടയുന്നതിനായി ശക്തമായ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസ് അറിയിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: കേരളത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ വ്യാപാര മേഖലയായ നെല്ലിക്കുഴിയില്‍ പ്രതിസന്ധിയായി ഗതാഗതക്കുരുക്ക്. ആലുവ മൂന്നാര്‍ റോഡില്‍ കനാല്‍പ്പാലം മുതല്‍ നെല്ലിക്കുഴി ജംഗ്ഷന്‍ വരെയുള്ള ഭാഗം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്. മൂന്നാര്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര...

CHUTTUVATTOM

കോതമംഗലം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍, വിദ്യാരംഗം കലാ സാഹിത്യ വേദിയ്ക്കും, വിവിധ ക്ലബ്ബുകള്‍ക്കും തുടക്കമായി. ഫാ. ജെയിംസ് പറയ്ക്കനാല്‍ ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചു. മികച്ച ഗായകനും ഹെയില്‍ മേരി ബാന്റ് അംഗവുമായ...

CHUTTUVATTOM

കോതമംഗലം : നസ്രത്ത് സന്ന്യാസിനി സമൂഹത്തിലെ സെന്റ് മേരീസ് പ്രൊവിന്‍സ് അംഗം സിസ്റ്റര്‍ ലിയോ വെങ്ങാലൂര്‍ സിഎസ്എന്‍ (90) അന്തരിച്ചു. സംസ്‌കാരം ഇന്ന് 3.30ന് രാമല്ലൂര്‍ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍. മറ്റക്കര വെങ്ങാലൂര്‍ പരേതരായ...

CHUTTUVATTOM

കോതമംഗലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും, വിബിജി റാം ജി പദ്ധതിയിലുമായി എറണാകുളം ജില്ലയിൽ ആദ്യമായി 125 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളിയെ ആദരിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ...

CHUTTUVATTOM

കോതമംഗലം: അപകടകരമായ വളവിൽ തട്ടേക്കാട് പ്രവർത്തിച്ചുവരുന്ന ഫോറസ്റ്റ് ചെക്ക് പോസ്റ്റ് അടിയന്തിരമായി മാറ്റിസ്ഥാപിക്കാൻ വനം വകുപ്പ് മന്ത്രി ഷിബു ബേബിജോൺ നിർദ്ദേശം നൽകി. ഉത്തരവിൻ്റെ പകർപ്പ് കോതമംഗലം എംഎൽഎക്കും വനം വകുപ്പ് അധികൃതർക്കും...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ആര്‍ട്സ് ആന്റ് ലിറ്റററി അസോസിയേഷന്‍ (കല) സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ച 3ന് നഗരത്തില്‍ തൂഫാന്‍ വോക്കത്തണും മിനി മാരത്തണും നടത്തും. ലഹരിവ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച തൂഫാന്‍...

CHUTTUVATTOM

കൊച്ചി : കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് അധ്യാപക അവാർഡ് കെ. എ. തസ്മിന്. അധ്യാപക മേഖല യിലെ മികവിനാണ് പുരസ്‌കാരം. 2023-24 അധ്യയന വർഷത്തെ മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ്...

NEWS

ഊന്നുകൽ : സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിൻ്റെ കോതമംഗലം സെൻ്റ് മേരീസ് പ്രോവിൻസ് അംഗമായ സിസ്റ്റർ ജോസി എസ്. എം. എസ് (73) അന്തരി ച്ചു. സംസ്ക്കാരം ഇന്ന് 10.30ന് കവളങ്ങാട് സാന്തോംഭവനിൽ...

CHUTTUVATTOM

കോതമംഗലം:പെരുമ്പാവൂർ-കോതമംഗലം -വടാട്ടുപാറ റൂട്ടിലെ കെ എസ് ആർ ടി സിയുടെ പ്രിയദർശിനി സർവീസ് ബസിൽ എഞ്ചി.കോളജ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ആലുവ,വാഴക്കുളം എരുമത്തല പുത്തുക്കാടൻ സെയ്തുമുഹമ്മദിനെ (65)പോലീസ് അറസ്‌റ്റ് ചെയ്തു.പെൺകുട്ടിയെ ഉപദ്രവിച്ചതിനെ...

ACCIDENT

കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയിൽ ഇന്നലെ രാത്രി എത്തിയ കാട്ടുകൊമ്പന്‍ നാട്ടുകാരെ ഭീതിയിലാഴ്‌ത്തി. ആര്‍.ആര്‍.ടി. എത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വെടിവച്ച് കൊമ്പനെ വനത്തില്‍ കയറ്റിയതോടെയാണ് ജനത്തിന് ആശ്വാസമായത്. പെരിയാര്‍ കടന്നെത്തിയ കൊമ്പന്‍...

CHUTTUVATTOM

കോതമംഗലം: ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ സ്‌ത്രി അടക്കം രണ്ട് പേർ വ്യത്യസ്‌ത കേസുകളിൽ അറസ്റ്റിലായി. എക്സൈസ് പരിശോധനയിൽ വീട്ടിൽ മദ്യ വില്പന നടത്തിവന്ന പിണ്ടിമന ആമല തടത്തിൽ പുത്തൻപുര ശ്രീകല സുരേഷ് (40)യെ13.5...

CHUTTUVATTOM

കോതമംഗലം: എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന്റെ നൂറാം ദിനത്തില്‍ കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറം ഒരുക്കുന്ന വിര്‍ച്വല്‍ ഓഫീസ് – എംഎല്‍എ കണക്റ്റ് ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3ന് എംഎല്‍എ ഓഫീസില്‍...

error: Content is protected !!