Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ് ഭാരവാഹികൾ ചുമതലയേറ്റു.

 

കോതമംഗലം: കോതമംഗലം ഈസ്റ്റ്‌ ലയൺസ് ക്ലബ്ബിന്റെ 2021-22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ക്ലബ് വൈസ് പ്രസി. ജി. രാജു അധ്യക്ഷത വഹിച്ച യോഗത്തിൽ ലയൺസ് സെക്കൻഡ് വൈസ് ഡിക്ട്രിക്റ്റ് ഗവർണർ ഡോ ബീന രവികുമാർ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി ഉദ്ഘാടനം ചെയ്തു.

ലയൺസിൻ്റെ പ്രോജക്ടുകളായ സ്ട്രീറ്റ് അംബ്രല്ലാ, ലെഡ് ദി ലൈറ്റ് എന്നിവയുടെ ഉദ്ഘാടനം റീജിയൺ ചെയർ പേഴ്സൺ റോബിൻ സേവ്യർ , സോൺ ചെയർ പേഴ്സൺ പോൾ പി മാത്യു എന്നിവർ നിർവഹിച്ചു. പ്രിൻസിപ്പൽ അഡ്വൈസർ കെ.വി മത്തായി ക്ലബ് ഡയറക്റ്ററി പ്രകാശനം ചെയ്തു.
ജോർജ് എടപ്പാറ, ലൈജു ഫിലിപ്പ്, ലാലു ജോസ്, എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ബിനോയി മാലിപ്പാറ പ്രസിഡൻ്റ്, ഷാജു ആൻ്റണി സെക്രട്ടറി, അഡ്വ.ബിജുകുമാർ ട്രഷറർ എന്നിവർ സ്ഥാനമേറ്റു.

You May Also Like