Connect with us

Hi, what are you looking for?

CHUTTUVATTOM

സി പി ഐ കോതമംഗലം മണ്ഡലം സമ്മേളനത്തിന്റെ സംഘാടക സമിതി യോഗം ചേർന്നു.

കോതമംഗലം : സി പി ഐ കോതമംഗലം മണ്ഡലം സമ്മേളനത്തിന്റെ സംഘാടക സമിതി യോഗം കോതമംഗലം അച്യുതമേനോൻ സ്മാരക മന്ദിരത്തിൽ ചേർന്നു. സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം എം എസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി, മണ്ഡലം സെക്രട്ടറിയേറ്റംഗങ്ങളായ പി എം ശിവൻ, പി കെ രാജേഷ്, മണ്ഡലം കമ്മറ്റിയംഗങ്ങളായ റ്റി എച്ച് നൗഷാദ്,പി എം അനസ്, വി ഒ ബെന്നി,
അഡ്വ.കെ എസ് ജ്യോതികുമാർ , ഡെയ്സി ജോയി,അഡ്വ. മാർട്ടിൻ സണ്ണി, സി പി മുജീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.
സി പി ഐ ജില്ലാ കൗൺസിൽ അംഗം എം കെ രാമചന്ദ്രൻ സ്വാഗതവും മണ്ഡലം സെക്രട്ടറിയേറ്റംഗം റ്റി സി ജോയി നന്ദിയും പറഞ്ഞു.
സംഘാടക സമിതി ഭാരവാഹികളായി എം കെ രാമചന്ദ്രൻ ,എം എസ് ജോർജ് , ശാന്തമ്മ പയസ് (രക്ഷാധികാരികൾ ), ഇ കെ ശിവൻ (ചെയർമാൻ), റ്റി സി ജോയി, പി എം ശിവൻ, വി ഒ ബെന്നി,
റ്റി എച്ച് നൗഷാദ്, സി പി മുജീബ് റഹ്മാൻ (വൈസ് ചെയർമാൻ മാർ ), പി റ്റി ബെന്നി (കൺവീനർ),
അഡ്വ.കെ എസ് ജ്യോതി കുമാർ , അഡ്വ. മാർട്ടിൻ സണ്ണി, പി എ അനസ് , എം ജി പ്രസാദ് (ജോയിന്റ് കൺവീനർ മാർ ), പി കെ രാജേഷ് (ട്രഷറാർ ) എന്നിവരെ തെരഞ്ഞെടുത്തു.
കോതമംഗലം മണ്ഡലം സമ്മേളനം ജൂൺ 10, 11, 12 തീയതികളിൽ കുത്തു കുഴി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം (സഖാവ്. സി എസ് നാരായണൻ നായർ നഗർ) നടത്തുന്നത്.

പടം: സി പി ഐ കോതമംഗലം മണ്ഡലം സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവൻ ഉദ്ഘാടനം ചെയ്യുന്നു.

You May Also Like