Connect with us

Hi, what are you looking for?

CHUTTUVATTOM

സി പി ഐ കോതമംഗലം ലോക്കൽ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.

കോതമംഗലം : സി പി ഐ കോതമംഗലം ലോക്കൽ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. കോതമംഗലം അച്യുതമേനോൻ സ്മാരക ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മറ്റിയംഗം ജി കെ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗങ്ങളായ എം കെ രാമചന്ദ്രൻ ,എം എസ് ജോർജ് , മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി, സെക്രട്ടറിയേറ്റംഗം പി കെ രാജേഷ്, ലോക്കൽ സെക്രട്ടറി അഡ്വ. മാർട്ടിൻ സണ്ണി, എന്നിവർ പ്രസംഗിച്ചു. ലോക്കൽ കമ്മറ്റിയംഗം അഡ്വ. സി കെ ജോർജ് സ്വാഗതവും മണ്ഡലം കമ്മറ്റിയംഗം അഡ്വ. അഭിലാഷ് മധു നന്ദിയും പറഞ്ഞു. സംഘാടക സമിതി ചെയർമാനായി ജി കെ നായരെയും ജനറൽ കൺവീനറായി അഡ്വ. മാർട്ടിൻ സണ്ണിയേയും തെരഞ്ഞെടുത്തു. മെയ് 8 ന് കുത്തുകുഴി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് കോതമംഗലം ലോക്കൽ സമ്മേളനം നടത്തുന്നത്.

പടം : സി പി ഐ കോതമംഗലം ലോക്കൽ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവൻ ഉദ്ഘാടനം ചെയ്യുന്നു.

You May Also Like