Connect with us

Hi, what are you looking for?

NEWS

തെരഞ്ഞെടുപ്പിന് ശേഷം കോതമംഗലം മേഖലയിൽ വൻ മുന്നേറ്റം നടത്തി കോവിഡ് പോസിറ്റീവ് രോഗികൾ.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,851 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.17 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 71,79,051 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4282 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 541 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 17/12/ 20

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 481 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -1

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 357

• ഉറവിടമറിയാത്തവർ – 114

• ആരോഗ്യ പ്രവർത്തകർ- 9

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കോതമംഗലം – 35
• കുട്ടമ്പുഴ – 24
• തൃക്കാക്കര – 15
• മഴുവന്നൂർ – 13
• വേങ്ങൂർ – 13
• കളമശ്ശേരി – 11
• നോർത്തുപറവൂർ – 10
• പള്ളുരുത്തി – 10
• എളംകുന്നപ്പുഴ – 9
• തൃപ്പൂണിത്തുറ – 9
• കൂത്താട്ടുകുളം – 8
• പായിപ്ര – 8
• അശമന്നൂർ – 7
• കടവന്ത്ര – 7
• കടുങ്ങല്ലൂർ – 7
• കലൂർ – 7
• കൂവപ്പടി – 7
• പാലാരിവട്ടം – 7
• പെരുമ്പാവൂർ – 7
• മട്ടാഞ്ചേരി – 7
• കുന്നത്തുനാട് – 6
• കുമ്പളങ്ങി – 6
• ചേരാനല്ലൂർ – 6
• ചോറ്റാനിക്കര – 6
• തോപ്പുംപടി – 6
• ഫോർട്ട് കൊച്ചി – 6
• വൈറ്റില – 6
• അങ്കമാലി – 5
• ആയവന – 5
• ആരക്കുഴ – 5
• ആലുവ – 5
• എടത്തല – 5
• എറണാകുളം നോർത്ത് – 5
• ഏലൂർ – 5
• കറുകുറ്റി – 5
• കാലടി – 5
• ചേന്ദമംഗലം – 5
• തമ്മനം – 5
• പള്ളിപ്പുറം – 5
• പിണ്ടിമന – 5
• പിറവം – 5
• മൂവാറ്റുപുഴ – 5
• അതിഥി തൊഴിലാളി – 2

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആവോലി, ഉദയംപേരൂർ, ചൂർണ്ണിക്കര, തിരുമാറാടി, നെടുമ്പാശ്ശേരി, രായമംഗലം, വടുതല, വെങ്ങോല, വെണ്ണല, ഇടപ്പള്ളി, ഇലഞ്ഞി, കവളങ്ങാട്, കിഴക്കമ്പലം, കീരംപാറ, കുമ്പളം, തിരുവാണിയൂർ, തുറവൂർ, മണീട്, മുടക്കുഴ, വാരപ്പെട്ടി, വാളകം, ശ്രീമൂലനഗരം, ഇടക്കൊച്ചി, എടവനക്കാട്, എളംകുളം, എളമക്കര, കരുമാലൂർ, കോട്ടപ്പടി, കോട്ടുവള്ളി, ചിറ്റാറ്റുകര, നെല്ലിക്കുഴി, പച്ചാളം, പല്ലാരിമംഗലം, പെരുമ്പടപ്പ്, പോണേക്കര, മരട്, വടക്കേക്കര, വടവുകോട്, വരാപ്പുഴ, വാഴക്കുളം, അയ്യപ്പൻകാവ്, ആലങ്ങാട്, എടക്കാട്ടുവയൽ, എറണാകുളം സൗത്ത്, ഒക്കൽ, കല്ലൂർക്കാട്, കാഞ്ഞൂർ, കീഴ്മാട്, കുന്നുകര, ചെങ്ങമനാട്, ചെല്ലാനം, ഞാറക്കൽ, തേവര, നായരമ്പലം, പനമ്പള്ളി നഗർ, പാറക്കടവ്, പാലക്കുഴ, പൈങ്ങോട്ടൂർ, പോത്താനിക്കാട്, മലയാറ്റൂർ നീലീശ്വരം, മുളവുകാട്, മൂക്കന്നൂർ, രാമമംഗലം.

• ഇന്ന് 565 പേർ രോഗ മുക്തി നേടി.

• ഇന്ന് 1074 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1582 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29098 ആണ്. ഇതിൽ 28369 പേർ വീടുകളിലും 19 പേർ കോവിഡ് കെയർ സെന്ററുകളിലും 710 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 163 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 111 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7464 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 109

• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -21

• പി വി എസ് -52

• ജി എച്ച് മൂവാറ്റുപുഴ-22

• ഡി എച്ച് ആലുവ- 5

• പറവൂർ താലൂക്ക് ആശുപത്രി- 6

• സഞ്ജീവനി – 39

• സ്വകാര്യ ആശുപത്രികൾ – 499

• എഫ് എൽ റ്റി സികൾ – 567

• എസ് എൽ റ്റി സി കൾ- 6

• വീടുകൾ- 6138

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7945 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7646 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 301 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 172 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ പന്ത്രണ്ട് ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. പതിമൂന്നാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.

• വാർഡ് തലത്തിൽ 4723 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like