Connect with us

Hi, what are you looking for?

NEWS

എം.പി.വീരേന്ദ്രകുമാർ എം.പി.ക്ക് കോതമംഗലം പൗരാവലിയുടെ അനുസ്മരണം.

കോതമംഗലം: അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റും പത്രപ്രവർത്തകനും എഴുത്തുകാരനുമായ ലോക് താന്ത്രിക് ജനതാദൾ സ്ഥാപക നേതാവ് എം.പി.വീരേന്ദ്രകുമാർ എം.പി.ക്ക് കോതമംഗലത്ത് പൗരാവലിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. കൊറോണയുടെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിച്ചാണ് ചടങ്ങ് മുനിസിപ്പൽ ആഫീസിനു മുന്നിൽ നടന്നത്. ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി ) സംസ്ഥാന സമിതി അംഗം മനോജ് ഗോപി അനുശോചന പ്രമേയം അവതരിപ്പിച്ചു.

ആന്റണി ജോൺ എം.എൽ.എ, മുൻ മന്ത്രി ടി.യു.കുരുവിള, സി.പി.എം.ഏരിയ സെക്രട്ടറി ആർ.അനിൽകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.എസ്.എൽദോസ് ,സി.പി.ഐ. താലൂക്ക് സെക്രട്ടറി എം.കെ.രാമചന്ദ്രൻ ,ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചൂർ, മുസ്ലീം ലീഗ് പ്രസിഡന്റ് മൈതീൻ മുഹമ്മദ്, എൻ.സി.പി.പ്രസിഡന്റ് ടി.പി.തമ്പാൻ, കേരള കോൺഗ്രസ് സ്ക്കറിയ പ്രസിഡന്റ് ഷാജിപീച്ചക്കര, പ്രസ് ക്ലബ്ബ് പ്രതിനിധി ജോഷി അറക്കൽ, ലോക് താന്ത്രിക് ജനതാദൾ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വാവച്ചൻ തോപ്പിൽ കുടി തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു. പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് അനുശോചനം നടത്തിയത്.

You May Also Like