Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ വിശുദ്ധ വാര ശുശ്രൂഷകൾക്ക് തുടക്കമായി.

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിൽ വിശുദ്ധ വാര ശുശ്രൂഷകൾക്ക് തുടക്കമായി. ഏപ്രിൽ 10 മുതൽ 17 വരെയുള്ള പ്രാർത്ഥനകളുടെ സമയ ക്രമം : ഓശാന ഞായർ (ഏപ്രിൽ 10) രാവിലെ 6.30 ന് പ്രഭാത നമസ്കാരം, 7.15 നു ഓശാന ശുശ്രൂഷ, വി.കുർബ്ബാന, വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരം ഏപ്രിൽ 11 തിങ്കൾ രാവിലെ 5 മണിക്ക് പ്രഭാത നമസ്കാരം, 11 മണിക്ക് ഉച്ച നമസ്കാരം വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരം. ഏപ്രിൽ 12 ചൊവ്വാഴ്ച രാവിലെ 5 മണിക്ക് പ്രഭാതനമസ്കാരം 11 മണിക്ക് ഉച്ച നമസ്കാരം വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരം. ഏപ്രിൽ 13 ബുധനാഴ്ച രാവിലെ 5 മണിക്ക് പ്രഭാത നമസ്കാരം, 9 മണിക്ക് സണ്ടേസ്കൂൾ കുട്ടികളുടെ വി.കുമ്പസാരം, 11 മണിക്ക് ഉച്ച നമസ്കാരം. വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരം തുടർന്ന് പെസഹാ ശുശ്രൂഷയും വി.കുർബ്ബാനയും.

ഏപ്രിൽ 14 പെസഹാ വ്യാഴാഴ്ച രാവിലെ 6 മണിക്ക് വി.കുർബ്ബാന, 11 മണിക്ക് ഉച്ച നമസ്കാരം വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരം. ഏപ്രിൽ 15 ദു:ഖവെള്ളിയാഴ്ച രാവിലെ 5 മണിക്ക് പാതിര നമസ്കാരം, 7.30 ദു:ഖവെള്ളി ശുശ്രൂഷകൾ വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരം. ഏപ്രിൽ 16 ദു:ഖ ശനിയാഴ്ച രാവിലെ 5 മണിക്ക് പ്രഭാത നമസ്കാരം, 9 മണിക്ക് ഉച്ച നമസ്കാരം 9.30 നു വി.കുർബ്ബാന, 6 മണിക്കു സന്ധ്യാ നമസ്ക്കാരം തുടർന്നു ഈസ്റ്ററിന്റെ ശുശ്രൂഷയും വി.കുർബ്ബാനയും. ഏപ്രിൽ 17 ഈസ്റ്റർ ഞായറാഴ്ച രാവിലെ 6 മണിക്ക് വി.കുർബ്ബാന, 8 മണിക്ക് പൈതൽ നേർച്ച .

കറുക ടം, വെണ്ടുവഴി, തങ്കളം ചാപ്പലുകളിൽ ഏപ്രിൽ 14 ബുധനാഴ്ച 6 മണിക്ക് സന്ധ്യാ നമസ്കാരവും തുടർന്ന് പെസഹാ ശുശ്രൂഷയും വി.കുർബ്ബാനയും. മോർ ബസേലിയോസ് ആശുപത്രി ചാപ്പലിൽ ഏപ്രിൽ 10 ഞായറാഴ്ച രാവിലെ 6.30 നു പ്രഭാത നമസ്കാരവു 7. മണിക്ക് വി.കുർബ്ബാന . ഏപ്രിൽ 14 പെസഹാ വ്യാഴാഴ്ച്ച രാവിലെ 6.30 നു വി.കുർബ്ബാന . ഏപ്രിൽ 17 ഞായറാഴ്ച രാവിലെ 6 മണിക്ക് വി.കുർബ്ബാന . കോഴിപ്പിള്ളി ചക്കാലക്കുടി യൽദോ മോർ ബസേലിയോസ് ബാവായുടെ നമത്തിലുള്ള ചാപ്പലിൽ ഏപ്രിൽ 10 മുതൽ 17 വരെ വിശുദ്ധ വാര ശുശ്രൂഷകൾ ഉണ്ടായിരിക്കുന്നതാണ്.

You May Also Like

NEWS

കോതമംഗലം :കോതമംഗലം കന്നി 20 പെരുന്നാൾ പ്രമാണിച്ച് കോതമംഗലം നഗരത്തിൽ വാഹന നിയന്ത്രണം . ബുധൻ ഉച്ച മുതലാണ് നിയന്ത്രണം.നേര്യമംഗലം ഭാഗത്ത് നിന്നും വരുന്ന തീർത്ഥാടകരുടെ ചെറിയ വാഹനങ്ങൾ ശോഭന സ്കൂളിന്റെ ഗ്രൌണ്ടിലും...

NEWS

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന്റെ മുഖ്യ ആകർഷണമായ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം...

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

error: Content is protected !!