കോതമംഗലം : മാർ തോമ ചെറിയപള്ളിയിൽ കോടതി വിധി നടപ്പിലാക്കുവാൻ എത്തിയ മുവാറ്റുപുഴ ആർഡിഒ യും ഉദ്യോഗസ്ഥരും ജനകീയ പ്രതിഷേധത്തെത്തുടർന്നു പിൻവാങ്ങി. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനായിട്ട് കോതമംഗലം ചെറിയ പള്ളിയിൽ ആർഡിഓ എത്തി. ആർഡിഓ വൈകിട്ട് എത്തുമെന്ന് അറിഞ്ഞു പ്രതിരോധിക്കാനായി ആയിരക്കണക്കിന് വിശ്വാസികൾ പള്ളിയിൽ വന്നുചേർന്നു. നാനാ ജാതി മതസ്ഥർ ഉൾപ്പെടെ പതിനായിരക്കണക്കിന് ജനങ്ങളാണ് പള്ളിയങ്കണത്തിൽ എത്തിച്ചേർന്നത്. ഇവരുടെ പ്രതിഷേധം മൂലം ആർഡിഒയ്ക്ക് തുടർ നടപടികളിലേക്ക് കടക്കാൻ ആകാതെ മടങ്ങേണ്ടിവന്നു.
തോമസ് പോൾ റമ്പാൻ ഹൈക്കോടതിയിൽ നൽകിയ ഹജ്ജിയിൽ വന്ന വിധി നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ആർടിഒ കോതമംഗലം ചെറിയ പള്ളിയിൽ എത്തിച്ചേർന്നത്. കോടതി വിധി അനുസരിക്കണമെന്നും പിരിഞ്ഞുപോകണമെന്നും ആർ.ഡി.ഒ ആവശ്യപ്പെട്ടെങ്കിലും ജനം പള്ളി വിട്ടുതരില്ലെന്നു പ്രഖ്യാപിച്ച് മുദ്രാവാക്യം വിളിച്ചു. പ്രതിഷേധം ശക്തമായതോടെ ആർ.ഡി.ഒ കളക്ടർക്കു റിപ്പോർട്ടു ചെയ്യുമെന്ന് അറിയിച്ച് മടങ്ങുകയായിരുന്നു.
You must be logged in to post a comment Login