കോതമംഗലം: നാനാ ജാതിമതത്ഥരുടെ അശ്രയ കേന്ദ്രമായ ചെറിയപള്ളി പിടിച്ചെടുക്കുവാനുള്ള കുലസിത നീക്കത്തെ ചെറുത്ത് തൊൽപ്പിക്കുമെന്നും മാർ തോമ ചെറിയ പള്ളി സംരക്ഷിക്കുന്നതിനുള്ള വിശ്വാസികളുടെ നിതിക്കായിട്ടുള്ള പോരാട്ടത്തിൽ എന്റെ നാട് ജനകീയ കൂട്ടായ്മയുടെ പതിനായിരക്കണക്കിന് വരുന്ന കുടുംബങ്ങൾ ചെറിയപള്ളിക്കൊപ്പം മുൻപന്തിയിൽ ഉണ്ടാകുമെന്ന് ചെയർമാൻ ഷിബു തെക്കുംപുറം. മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന 39-ാം ദിനം അനിശ്ചിതകാല റിലേ സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പള്ളിക്കേസിൽ രണ്ടാഴ്ചക്കകം ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ജില്ലാ കളക്ടർക്ക് നിർദ്ദേശം നല്കിയ സാഹചര്യത്തിൽ പ്രധിഷേധം കടുപ്പിക്കാനാണ് മതമൈത്രി സമിതിയുടെ തീരുമാനം.ഫ.ജോസ് പരുത്തുവേലിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ KP ബാബു, KP കുര്യാക്കോസ്, ഡാമി പോൾ,ജോർജ്ജ് അബാട്ട്, സി.കെ സത്യൻ, ജോർജ്ജ് കുര്യപ്പ്, പാദുഷ പി.എ, ബേബി എം യു. പരിത് വട്ടമാവുടി, സലോമി എൽദോസ്, പി പ്രകാശ്, ജോർജ്ജുക്കുട്ടി, M S ബെന്നി,ബിജി ഷിബു എന്നിവർ പങ്കെടുത്തു.
You must be logged in to post a comment Login