Connect with us

Hi, what are you looking for?

NEWS

കോഴിപ്പിള്ളി ചക്കാലക്കുടി ചാപ്പലിൽ പെരുന്നാളിന് തുടക്കമായി.

കോതമംഗലം : പരിശുദ്ധ യൽദൊ മാർ ബസേലിയോസ് ബാവ കോതമംഗലം പ്രദേശത്ത്‌ എത്തി ചേർന്ന് ആദ്യമായി അത്ഭുത പ്രവർത്തികൾ നടത്തിയ സ്ഥലത്ത് സ്ഥാപിച്ചതും, പരിശുദ്ധന്റെ തിരുശേഷിപ്പ് സ്ഥാപിച്ചതുമായ കോഴിപ്പിള്ളി ചക്കാലക്കുടി വി. യൽദൊ മാർ ബസേലിയോസ് ചാപ്പലിൽ വാർഷിക പെരുന്നാളിന് വികാരി ഫാ. ജോസ് പരത്തുവയലിൽ കൊടിയേറ്റി. കോവിഡ് പ്രോട്ടോകോൾ പാലിച് നടത്തപെടുന്ന പെരുന്നാൾ ചടങ്ങുകളിൽ നാളെ (സെപ്റ്റംബർ 20 ഞായറാഴ്ച ) രാവിലെ 7 മണിക്ക്  പ്രഭാത പ്രാർത്ഥന, 8 മണിക്ക് അഭി. ഏലിയാസ് മാർ യൂലിയോസ്‌ മെത്രപോലീത്ത അർപ്പിക്കുന്ന വി. കുർബാന. തുടർന്ന് പ്രദിക്ഷണം ആശീർവാദം. കൊടിയിറക്ക്. എന്നിവയാണ് പരിപാടികൾ. 2019 സെപ്റ്റംബർ 19 നാണ് ശ്രേഷ്ഠ കാതോലിക്ക ബാവ തിരുമനസിന്റെ മുഖ്യകാർമികത്വത്തിൽ ചാപ്പലിൽ പരിശുദ്ധ യെൽദൊ മാർ ബസേലിയോസ് ബാവായുടെ തിരുശേഷിപ്പ് സ്ഥാപിച്ചത്. എല്ലാ വ്യാഴാഴ്ചയും രാവിലെ 7:15 നും, ഞയറാഴ്ചകളിൽ വൈകിട്ട് 6:30 നും വി. കുർബാന നടത്തി വരുന്നു.

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...