Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം ബി ആർ സി അധ്യാപക അവാർഡ് ജേതാവ് രൂപ നായരെ അനുമോദിച്ചു.

കോതമംഗലം : കോതമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് മാതിരപ്പിള്ളി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക രൂപ നായർ ടീച്ചറിനെ അനുമോദിച്ചു. മാതിരപ്പിള്ളി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ റെജി ടി എസ് അധ്യക്ഷത വഹിച്ചു. ക്ലസ്റ്റർ കോഡിനേറ്റർ എ ഇ ഷമിതസ്വാഗതമാശംസിച്ചു. കോതമംഗലം ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ പി. ജോതിഷ് ഉപഹാര സമർപ്പണം നടത്തി. ഹൈസ്കൂൾ പ്രധാനാധ്യാപിക ജ്യോതിബായ് ടീച്ചർ ആശംസകൾ അറിയിച്ചു. മറുപടി പ്രസംഗത്തിൽ രൂപ ടീച്ചർ കൂട്ടായകഠിനപരിശ്രമത്തിലൂടെ നമുക്ക് ഓരോരുത്തർക്കും ഇത് സാധ്യമാകുമെന്നു ഓർമ്മപ്പെടുത്തി. ക്ലസ്റ്റർ കോ ഓർഡിനേറ്റർ കവിത എം കെ നന്ദി പറഞ്ഞു. ചടങ്ങിൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക മഹിമ എം. ജി, ക്ലസ്റ്റർ കോർഡിനേറ്റർമാരായ സിന്ധു പി ശ്രീധർ, അനിത ടീ മാർക്കോസ്,ദിനേശ് കുമാർ എസ്(ക്ലർക്ക് ), ലാബ് അസിസ്റ്റന്റ്മാരായ ഷെറീന കെ. എം, ബിജുമോൻ തോമസ്, എസ് എം സി അംഗം ബൈജു ജേക്കബ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

You May Also Like