Connect with us

Hi, what are you looking for?

CHUTTUVATTOM

പാലിയേറ്റീവ് വോളണ്ടിയർമാർക്ക് പരിശീലനം നൽകി.

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സെക്കന്ററി പാലിയേറ്റീവ് പദ്ധതിയിലെ വോളണ്ടിയർമാർക്ക് ഏകദിന പരിശീലനം നൽകി. ബ്ലോക്കിലെ പത്ത്പഞ്ചായത്തുകളിൽ നിന്നുമായി അൻപത് വോളണ്ടിയർമാർക്കാണ് പരിശീലനം നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽനടന്ന പരിശീലന പരിപാടി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുജയകുമാർ ഉദ്ഘാടനം ചെയ്തു. പല്ലാരിമംഗലം ഡിവിഷൻ മെമ്പർ ഒ ഇ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീലകൃഷ്ണൻകുട്ടി, സെബാസ്റ്റ്യൻ പറമ്പിൽ, റെയ്ച്ചൽ ബേബി, മെഡിക്കൽ ആഫീസർ ഡോക്ടർ ബി സുധാകർ എന്നിവർ പ്രസംഗിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ എൻ താഹ പരിശീലനത്തിന് നേതൃത്വം നൽകി. ഹെൽത്ത് സൂപ്പർവൈസർ ടി എം ഷാജി സ്വാഗതവും, പി ആർ ഒ സോബിൻ പോൾ കൃതജ്ഞതയും പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like