Connect with us

Hi, what are you looking for?

CRIME

കോതമംഗലത്തു നിന്നും ബൈക്ക് മോഷ്ടിച്ച രണ്ട് യുവാക്കളെ പോലീസ് പിടികൂടി.

കോതമംഗലം: ബൈക്ക് മോഷ്ടാക്കളായ രണ്ട് യുവാക്കൾ പൊലീസിൻ്റെ പിടിയിൽ. കഴിഞ്ഞ ദിവസം രാത്രി തങ്കളം- തൃക്കാരിയൂർ റോഡിൽ ഡെയ്ലിഫ്രഷ് ബേക്കറിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബേക്കറി ജീവനക്കാരൻ്റെ പൾസർ ബൈക്കാണ് മോഷ്ണം പോയത്. തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തി വരവെ ശനിയാഴ്ച രാത്രി പത്തരയോടെ കോതമംഗലം P. O ജംഗ്ഷൻ ഭാഗത്ത് മോഷ്ടിച്ച ബൈക്കിൽ കറങ്ങുകയായിരുന്ന മുവാറ്റുപുഴ വെള്ളുർ കുന്നം കോറമല പുത്തൻപുര സുരേഷിൻ്റെ മകൻ അർജ്ജുൻ (22), ചിക്ക് മംഗ്ലൂർ മാഹിനഹള്ളി സ്വദേശി പ്രഭാഗർ ദാസിൻ്റെ മകൻ പ്രദീപ് (29) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കോതമംഗലം ഇൻസ്പെക്ടർ ബി അനിൽ ,എസ്ഐ മാരായ ഇ.പി. ജോയി, ശ്യംകുമാർ, എ എസ് ഐശ്രീകുമാർ ,എസ് സി പി ഒ നിഷാന്ത്, സി പി ഒ ആസാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

You May Also Like