കോതമംഗലം : കേരളത്തിലെ പാര ബര്യ ആയൂർവേദ വൈദ്യൻമാരുടെ കൂട്ടായ്മയായ
പാരബര്യ ആയൂർവേദ സമസ്ത സംഘത്തിന്റെ നേതൃത്വത്തിൽ
കോതമംഗലം അയ്യങ്കാവ് ഗവൺമെൻറ് ഹൈസ്കൂളിന് ഔഷധ തോട്ടം നിർമ്മിച്ച് നൽകി. ഔഷധ സസ്യങ്ങളുടെ ഗുണങ്ങളെ സംബന്ധിച്ച് ഡോ. സനൽ കുമാർ
ക്ലാസെടുത്തു. മുനിസിപ്പൽ കൗൺസിലർ വിദ്യാ പ്രസന്നൻ ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മ ജില്ലാ പ്രസിഡൻറ് ഡോ . സനൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡൻറ് പൊന്നപ്പൻ ആചാരി വൈദ്യർ മുഖ്യ പ്രഭാഷണവും നടത്തി.
ജില്ലാ സെക്രട്ടറി ദീപു കൃഷണൻ വൈദ്യർ ,
സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ രാജപ്പൻ വൈദ്യർ , മഹേന്ദ്ര ബാബു വൈദ്യർ , ജില്ല വൈസ്. പ്രസിഡൻറ് അന്നമ്മ ആൻറണി വൈദ്യർ, രക്ഷാധികാരി കെ.ജി നാരായണൻ വൈദ്യർ ,സ്കൂൾ അദ്ധ്യാപികമാരായ സുബൈദ റ്റി എ , ഹേമ റ്റി എൻ ,മജ്ജുള ബി, പി റ്റി എ അംഗങ്ങളായ
മനോജ് , വിനേഷ് ,ജി കെനായർ , ജെസി ജോർജ്ജ്, ബെന്നി ജോർജ് എന്നിവർ പങ്കെടുത്തു.
പടം : കോതമംഗലം അയ്യങ്കാവ് ഗവൺമെന്റ് ഹൈസ്കൂളിന് പാര ബര്യ ആയൂർവേദ സമസ്ത സംഘം നിർമ്മിച്ച് നൽകിയ ഔഷധ തോട്ടത്തിന്റെ ഉദ്ഘാടനം മുനിസിപ്പൽ കൗൺസിലർ വിദ്യാ പ്രസന്നൻ നിർവഹിക്കുന്നു.