കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സാംസ്കാരിക സമ്മേളനത്തിൽ നഗരസഭ ചെയർമാൻ കെ.കെ ടോമി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ്, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ചെയർമാൻ ആർ.അനിൽകുമാർ, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ.കെ ശിവൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ എ നൗഷാദ്, കെ. വി തോമസ്, രമ്യ വിനോദ്, ബിൻസി തങ്കച്ചൻ, അഡ്വ. ജോസ് വർഗീസ്, കൗൺസിലർമാരായ എ ജി ജോർജ്, ഷെമീർ പനക്കൽ, പി.ആർ ഉണ്ണികൃഷ്ണൻ, സിജോ വർഗീസ്, സി.പി.ഐ താലൂക്ക് സെക്രട്ടറി പി റ്റി ബെന്നി തുടങ്ങിയവർ പങ്കെടുത്തു.
കോഴിപ്പിള്ളിയിലെ നഗരസഭാ പാർക്കിലാണ് പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. സാംസ്കാരിക സമ്മേളനത്തിന് ശേഷം പ്രശസ്ത ടെലിവിഷൻ ആക്ഷേപഹാസ്യ പരിപാടിയായ ‘മറിമായ’ത്തിലെ താരങ്ങൾ അണിനിരന്ന കോമഡി മെഗാ ഷോ കോതമംഗലത്തെ ചിരിമഴയിലാഴ്ത്തി. രാവിലെ പത്ത് മുതൽ വിവിധ കലാ പരിപാടികളും മത്സരങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.