Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് ഏഴ് പേർക്കും നെല്ലിക്കുഴി, പല്ലാരിമംഗലം, പിണ്ടിമന, കുട്ടമ്പുഴ പഞ്ചായത്തുകളിലും കോവിഡ് രോഗികൾ

എറണാകുളം : കോവിഡ് മഹാമാരിയിൽ കേരളത്തിനു നേരിയ ആശ്വാസം. വ്യാഴാഴ്ച 5445 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. 24 മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 195 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4616 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 502 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 391 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 6
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 291
• ഉറവിടമറിയാത്തവർ – 82
• ആരോഗ്യ പ്രവർത്തകർ- 8
• ഐ.എൻ .എച്ച് .എസ്‌ – 4

*പ്രദേശികാടിസ്ഥാനത്തിലുള്ള വിവരങ്ങൾ*
• തൃക്കാക്കര- 51
• വെങ്ങോല- 36
• ചേരാനല്ലൂർ – 16
• കറുകുറ്റി -13
• വേങ്ങൂർ – 13
• കുമ്പളം – 12
• എറണാകുളം -7
• കലൂർ – 7
• കോട്ടുവള്ളി – 7
• കോതമംഗലം – 7
• ആലുവ – 6
• ഇടപ്പള്ളി- 6
• തൃപ്പൂണിത്തുറ- 6
• പാലാരിവട്ടം -6
• പൂതൃക്ക -6
• പെരുമ്പാവൂർ -6
• ഫോർട്ട് കൊച്ചി- 6
• വാഴക്കുളം -6
• കടവന്ത്ര -5
• കൂവപ്പടി -5
• ചിറ്റാറ്റുകര -5
• നോർത്തുപറവൂർ -5
• വടവുകോട് -5
• വടുതല- 5
• വരാപ്പുഴ -5

*അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രദേശങ്ങൾ*
• എറണാകുളം നോർത്ത്, ഏലൂർ, കുന്നുകര, തോപ്പുംപടി, നെടുമ്പാശ്ശേരി, പള്ളുരുത്തി, മുളവുകാട് , വടക്കേക്കര, അതിഥി തൊഴിലാളി, ഐക്കാരനാട്,കളമശ്ശേരി, കീഴ്മാട്, കുന്നത്തുനാട്, ചേന്ദമംഗലം, തേവര, പിറവം, മട്ടാഞ്ചേരി,മരട്, മൂക്കന്നൂർ, മൂവാറ്റുപുഴ, ആലങ്ങാട്, ഇലഞ്ഞി, എളംകുന്നപ്പുഴ, എളമക്കര,ഏഴിക്കര, ചെങ്ങമനാട്, പായിപ്ര, മാറാടി, മുടക്കുഴ, മുളന്തുരുത്തി, വൈറ്റില ,അയ്യപ്പൻകാവ്, ആയവന, ആരക്കുഴ, ഉദയംപേരൂർ, എടക്കാട്ടുവയൽ, എടവനക്കാട് , കടുങ്ങല്ലൂർ, കരുമാലൂർ, കാഞ്ഞൂർ, കുട്ടമ്പുഴ, കുമാരപുരം,ചൂർണ്ണിക്കര , ചോറ്റാനിക്കര, ഞാറക്കൽ, തമ്മനം, തിരുവാങ്കുളം, തിരുവാണിയൂർ, നെല്ലിക്കുഴി, പനമ്പള്ളി നഗർ, പല്ലാരിമംഗലം, പള്ളിപ്പുറം,പാമ്പാക്കുട, പാറക്കടവ്, പിണ്ടിമന, പോണേക്കര, പോത്താനിക്കാട്, മഞ്ഞള്ളൂർ, മലയാറ്റൂർ നീലീശ്വരം, വാളകം, വെണ്ണല, ശ്രീമൂലനഗരം.

• ഇന്ന് 707 പേർ രോഗ മുക്തി നേടി.
• ഇന്ന് 1943 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1752 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29057 ആണ്. ഇതിൽ 27246 പേർ വീടുകളിലും 145 പേർ കോവിഡ് കെയർ സെന്ററുകളിലും 1666 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 526 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 462 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11595 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് -215
• പി വി എസ് – 48
• സഞ്ജീവനി – 78
• സ്വകാര്യ ആശുപത്രികൾ – 1052
• എഫ് എൽ റ്റി സികൾ – 1526
• വീടുകൾ – 8676
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11957 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 10094 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 553 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 289 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ജില്ലയിലെ സർക്കാർ സ്വകാര്യ മേഖലകളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ഇൻഫെക്ഷൻ കൺട്രോൾ , ടെസ്റ്റിങ് , ഫസ്റ്റ് ലൈൻ ട്രീത്മെന്റ്റ് സെന്റർ , വ്യക്തിഗത സുരക്ഷാ ഉപാധികൾ എന്നിവയെക്കുറിച്ച് പരിശീലനം നടത്തി.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ ആദ്യത്തെ ബാച്ചിന്റെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി വി എസ് ആശുപത്രിയിൽ പൂർത്തിയായി. രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ്‌ നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്‌സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4686 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 57 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

കൊറോണ കൺട്രോൾറൂം
എറണാകുളം 08/10/ 20
ബുള്ളറ്റിൻ – 6.30 PM
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like