കോതമംഗലം: കോതമംഗലത്ത് അരമനപ്പടിയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് യുവതിക്ക് പരിക്ക്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കോതമംഗലം ടൗൺ ഭാഗത്തേക്ക് വരികയായിരുന്ന ഫോർച്യൂണർ വാഹനം യുവതി ഓടിച്ചിരുന്ന സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സ്കൂട്ടർ പൂർണമായും തകർന്നിട്ടുണ്ട്. വൈദ്യുതി പോസ്റ്റിലിടിച്ചാണ് കാർ നിന്നത്. പോലീസ്, KSEB ഉദ്യോഗസ്ഥർ അപകടം നടന്ന സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പരിക്കേറ്റ പിണ്ടിമന സ്വദേശിനി മിനിയെ (46) കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
