Connect with us

Hi, what are you looking for?

NEWS

കൊച്ചി-തേനി ഗ്രീൻഫീൽഡ് അതിവേഗ പാതയ്ക്കായുള്ള ഏരിയൽ ഡ്രോൺ സർവേ പൂർത്തിയായി; എം പി. അഡ്വ. ഡീൻ കുര്യാക്കോസ്.

കോതമംഗലം : കൊച്ചി- തേനി ഗ്രീൻഫീൽഡ് അതിവേഗ പാതയ്ക്കായുള്ള ഏരിയൽ ഡ്രോൺ സർവേ കൊച്ചി മുതൽ നെടുങ്കണ്ടം വരെ പൂർത്തിയായതായി ഇടുക്കി എം പി. അഡ്വ. ഡീൻ കുര്യാക്കോസ്. ദേശീയപാത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പുരോഗതി വിലയിരുത്തിയെന്നും എം. പി. പറഞ്ഞു. ദേശീപാത അതോറിറ്റിയും മഹാരാഷ്ട്ര ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസിയും ചേർന്നുള്ള സംഘമാണ് സർവേ നടത്തുന്നത്.

പുതിയ ഭാരത് മാല ഗ്രീൻ ഫീൽഡ് അലൈൻമെന്റിന് കഴി
ഞ്ഞ ബജറ്റിൽ 66,000 കോടി രൂപ യുടെ പദ്ധതികൾ കേന്ദ്ര ഉപരി തല ഗതാഗത മന്ത്രാലയം രൂപ കൽപന ചെയ്തിരുന്നു. ഇതിന്റെ ഭാഗമാണ് കൊച്ചി തേനി (എൻഎ ച്ച് 85) ദേശീയപാത. അന്തിമ സർവേ പൂർത്തിയായതോടെ ദേശീയ പാത കല്ലിടൽ ഉടൻ തുടങ്ങും . 45 മീറ്റർ വീതിയിലാണ് റോഡിന്റെ നിർമാണം. ശബരിമല തീർഥാടകർക്കും വ്യാപാര മേഖലയ്ക്കും ഉപകാരമാകുന്ന പുതിയ പാത വഴി നിലവിലുള്ളതിനെക്കാൾ 100 കിലോമീറ്റർ ദൂരം ലാഭിക്കാം. കേന്ദ്ര സംസ്ഥാന സർക്കാരുകളു ടെ അംഗീകാരത്തോടെ ഓരോ ജില്ലയിലും പുതിയ ദേശീയ പാത ഓഫിസ് ഉടൻ ആരംഭിക്കും. തമിഴ്നാട്ടിൽ ഈ ഓഫിസുകൾ ആരം ഭിച്ചിട്ടുണ്ട്. നിലവിൽ നിർമാണമാരംഭിക്കുന്നതിനു മുൻപുള്ള നടപടികൾക്ക് 6 മാസമാണ് സമയം പ്രതീക്ഷിക്കുന്നത്.
പദ്ധതി യഥാർഥ്യമാകുന്നത്തോടെ ജില്ലയിലെ വിനോദ സഞ്ചാര മേഖലയിൽ അടക്കം വൻ കുതിപ്പുണ്ടാകും.
പുതുവഴി ഇതുവഴി എറണാകുളം കണയന്നൂർ താലൂക്കിലെ മരട്, തെക്കുംഭാഗം, കുരീക്കാട്, തിരുവാങ്കുളം വില്ലേജുകളും കുന്നത്തുനാട് താലൂക്കിലെ തിരുവാണിയൂർ, ഐക്കരനാട് സൗത്ത് വില്ലേജുകളും മൂവാറ്റുപുഴ താലൂക്കിലെ രാമമംഗലം, മേമ്മുറി, ഓണക്കൂർ, തിരുമാറാടി, മാറാടി, ആരക്കുഴ, മൂവാറ്റുപുഴ, മഞ്ഞള്ളൂർ, ഏനാനല്ലൂർ, കല്ലൂർക്കാട്, വില്ലേജുകളും കോതമംഗലം താലൂക്കിലെ കടവൂർ, നേര്യമംഗലം വില്ലേജുകളും ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലെ കുമാരമംഗലം, കോടിക്കുളം, വണ്ണപ്പുറം, ഉടുമ്പന്നൂർ വില്ലേജുകളും ദേവികുളം താലൂക്കിലെ മന്നാംകണ്ടം വെള്ളത്തൂവൽ വില്ലേജുകളും ഇടുക്കി താലൂക്കിലെ കഞ്ഞിക്കുഴി, കൊന്നത്തടി, വാത്തിക്കുടി, തങ്കമണി വില്ലേജുകളും ഉടുമ്പൻചോല താലൂക്കിലെ ഉടുമ്പൻ ചോല, കൽക്കുന്തൽ, പാമ്പാടുംപാറ, കരുണാപുരം, പാറത്തോട്, ചതുരംഗപ്പാറ വില്ലേജുകളുമാണ് നിർദിഷ്ട എൻഎച്ച് 85(കൊച്ചി-തേനി) – ഗ്രീൻ ഫീൽഡ് ബിസിനസ് കോറിഡോർ പദ്ധതി യിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ.

You May Also Like

NEWS

കോതമംഗലം : മന്ത്രി റോഷി അഗസ്റ്റിനും എ കെ ശശീന്ദ്രനുമെതിരെ ഡീന്‍ കുര്യാക്കോസ് എംപി. കൊച്ചി- മധുര ദേശീയ പാതയുടെ പേര് പോലും തെറ്റായി പറഞ്ഞുവെന്നും ദേശീയ പാതയുടെ നേര്യമംഗലം മുതല്‍ വാളറ...

NEWS

കോതമംഗലം : ഇടുക്കി എംപി അഡ്വ.ഡീൻ കുര്യാക്കോസ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ, വനംവകുപ്പിന്റെ അനാസ്ഥയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു. 2024 ഡിസംബർ 16-ന് കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ എൽദോസ് എന്ന...

NEWS

തൊടുപുഴ : ദേശീയപാത 85-ലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നത് സർക്കാരാണെന്ന് ഡീൻ കുര്യാക്കോസ് എംപി. പ്രദേശം വനമാണെന്ന് കാണിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ...

NEWS

നെല്ലിമറ്റം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം സമീപ പ്രദേശത്തെ വീടുകളിലും റോഡിലും വെള്ളം കയറി റോഡ് നിർമ്മാണം നടക്കുന്ന വേളയിൽ ഇത് അ ശാസ്ത്രീയമാണന്ന് നാട്ടുകാരും പാർട്ടിയും പറഞ്ഞതാണ് അതുപോലെതന്നെ...

NEWS

കോതമംഗലം: എസ്എസ്എൽസി /പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളെയും, ഒന്നൊഴികെ മറ്റെല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിനികളെയും അനുമോദിക്കുന്ന...

NEWS

കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍...

NEWS

കോതമംഗലം : സംസ്ഥാന സ്കൂൾ കായിക മേളയിലുണ്ടായ പോയിന്റ് അട്ടിമറിയും,കുട്ടികൾക്ക് നേരെയുണ്ടായ പോലീസ് മർദ്ദനവും അങ്ങേയറ്റം പ്രതിഷേധകരമാണെന്ന് ഡീൻ കുര്യാക്കോസ് എംപി. 43 പോയിന്റുമായി മൂന്നാം സ്ഥാനം നേടിയ കോതമംഗലം മാർ ബേസിൽ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

NEWS

തൊടുപുഴ: കേരളത്തിനു വേണ്ടി ജനവാസ കേന്ദ്രങ്ങളും , കൃഷിസ്ഥലങ്ങളും ,തോട്ടങ്ങളും ഒഴിവാക്കി ഇ.എസ്.എ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ നേരിൽ കണ്ട്...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...

NEWS

കോതമംഗലം : കേരളത്തിൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതിനുള്ള വിപ്ലവകരമായ തീരുമാനമെടുക്കുന്നതിന് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിക്കും ഉമ്മൻചാണ്ടിക്കും പ്രൊഫ. എം.പി.വർഗീസിന്റെ നിർണ്ണായക സ്വാധീനം ഉണ്ടായത് വിസ്മരിക്കാനാകില്ലായെന്ന് അഡ്വ. ഡീൻ കുര്യാക്കോസ്...

error: Content is protected !!