കോതമംഗലം : കെ.എൽ.എം. ഫൗണ്ടേഷൻറെ നേതൃത്വത്തിൽ ക്യാൻസേവ് ക്യാൻസർ കെയർ പദ്ധതി തുടക്കം കുറിച്ചു. ക്യാൻസർ രോഗികൾക്കുള്ള സാമ്പത്തിക സഹായം, നിർണ്ണയ ക്യാമ്പുകൾ, ബോധവത്കരണ ക്ലാസ്, എന്നിവയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൊച്ചിൻ ക്യാൻസർ സൊസൈറ്റി, ആർ.സി.സി, പ്രമുഖ ആശുപത്രികൾ എന്നിവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് കെ എൽ എം ഫൗണ്ടേഷൻ ചെയർമാൻ ശ്രീ. ഷിബു തെക്കുംപുറം അറിയിച്ചു. ആദ്യ ഘട്ടത്തിൽ 1 കോടി രൂപ പദ്ധതിക്കായി വിനിയോഗിക്കും.
ക്യാൻസേവ് ക്യാൻസർ കെയർ പദ്ധതി 2019 ഒക്ടോബർ 30 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം YMCA ഹാളിൽ പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവ്വഹിച്ചു. കെ എൽ എം ഗ്രൂപ്പ് ചെയർമാൻ ഡോ. ജെ . അലക്സാണ്ടർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എൽ.എ വി.എസ് ശിവകുമാർ മുഖ്യ അതിഥി ആയിരിന്നു. കെ എൽ എം ഫൗണ്ടേഷൻ ക്യാൻ സേവ് പദ്ധതിക്ക് തുടക്കം കുറിച്ചു.
You must be logged in to post a comment Login