Connect with us

Hi, what are you looking for?

NEWS

കേരള ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം താലൂക്ക് കൺവൻഷനും തിരിച്ചറിയൽ കാർഡ് വിതരണവും നടന്നു

കോതമംഗലം : കേരള ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം താലൂക്ക് കൺവൻഷനും തിരിച്ചറിയൽ കാർഡ് വിതരണവും നടന്നു . കോതമംഗലം പ്രസ് ക്ലബ് ഹാളിൽ നടന്ന കൺവൻഷൻ ജില്ലാ പ്രസിഡണ്ട് എം എ ഷാജിയും തിരിച്ചറിയൽ കാർഡിന്റെ വിതരണോൽഘാടനം സംസ്ഥാന വൈസ് പ്രസിഡണ്ട് ജോഷി അറയ്ക്കലും നിർവ്വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.സി സ്മിജൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡണ്ട് ലെത്തീഫ് കുഞ്ചാട്ട് അദ്ധ്യക്ഷനായി.

ബോബൻ കിഴക്കേത്തറ , ശ്രീമൂലം മോഹൻദാസ് ,ശശി പെരുമ്പടപ്പിൽ , എ.കെ സുരേന്ദ്രൻ , പി.എ പാദു ഷ , പി.എ സോമൻ , ദീപു ശാന്താറാം , പി സി പ്രകാശ് എന്നിവർ പ്രസംഗിച്ചു . ഭാരവാഹികളായി ലെത്തീഫ് കുഞ്ചാട്ട് (പ്രസിഡണ്ട് ) ദീപു ശാന്താറാം (സെക്രട്ടറി) പി.സി പ്രകാശ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like