Connect with us

Hi, what are you looking for?

NEWS

ജൂൺ 1 സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറന്നു

ഊന്നുകൽ:  ജൂൺ 1 സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറന്നു.നവാഗതർക്കായുള്ള സ്കൂൾ പ്രവേശനം വലിയ ഉത്സവമാക്കി മുഖ്യമന്ത്രി സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചതോടെ എല്ലാ സ്കൂളുകളിലും പ്രവേശനോത്സവ പരിപാടികൾ നടന്നു.

ഇതിൻ്റെ ഭാഗമായി ഊന്നുകൽ ലിറ്റിൽഫ്ലവർ ഹൈസ്കൂളിലും ആവേശകരമായ പ്രവേശനോത്സവം നടന്നു.

ഈ വർഷം സ്കൂളിലേക്ക് പുതിയതായി വന്ന എല്ലാ കുട്ടികൾക്കും മധുരപലഹാരങ്ങൾ, വൃക്ഷത്തൈകൾ, ബലൂണുകൾ തുടങ്ങിയവ നൽകിയാണ് വരവേറ്റത്.

കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സൈജെൻ്റ് ചാക്കോ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ വെരി. റവ.ഡോ. തോമസ് പോത്തനാമുഴി അധ്യക്ഷത വഹിച്ചു.

ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡൻറ് എം എസ് പൗലോസ്, ഹെഡ്മിസ്ട്രസ് സുനി എം കുര്യൻ, പിടിഎ പ്രസിഡൻറ് ഷിജു മോൻ സി എ, എം പി ടി എ പ്രസിഡൻറ് സിബിയ ജിൻസൺ, അധ്യാപിക ടിസി കെ ജോർജ് എന്നിവർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം: മരിയന്‍ അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ക്ലബ്ബായ തണലിന്റെ ആഭിമുഖ്യത്തില്‍ ധര്‍മ്മഗിരി വികാസ് സൊസൈറ്റി അന്തേവാസികള്‍ക്ക് ആവശ്യമായ പഠന ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തു. കോളേജ് ചെയര്‍മാന്‍...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CHUTTUVATTOM

കോതമംഗലം: ഇരുമലപ്പടി സ്വദേശിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പാനിപ്ര തെക്കേമോളത്ത് വീട്ടിൽ അബിൻസ് (34), ആട്ടായം വീട്ടിൽ മാഹിൻ (23) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കുറുപ്പംപടിയിൽ...

CHUTTUVATTOM

കോതമംഗലം : കോതമംഗലത്ത് നാല് മോഷ്ടാക്കൾ അറസ്റ്റിൽ. പായിപ്ര പാലോപാലത്തിങ്കൽ വീട്ടിൽ ഷാഹുൽ ഹമീദ് (22), പഴയിടത്ത് വീട്ടിൽ അൽത്താഫ് (21), കീരാംപാറ ഊഞ്ഞാപ്പാറ പൂത്തൻ പുരയ്ക്കൽ വീട്ടിൽ ബേസിൽ (27), പുത്തൻപുരയ്ക്കൽ...