Connect with us

Hi, what are you looking for?

AGRICULTURE

കവളങ്ങാട് അടുക്കള തോട്ടം പദ്ധതിക്ക് തുടക്കമായി.

കവളങ്ങാട്: ജനകീയാസൂത്രണ പദ്ധതിപ്രകാരം കവളങ്ങാട് പഞ്ചായത്തിലെ കർഷകർക്ക് അടുക്കള തോട്ടം പദ്ധതിയിലൂടെ പച്ചക്കറി കിറ്റുകൾ വിതരണം നടത്തി. പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തതകൈവരിക്കുകഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യങ്ങളോടെനടപ്പിലാക്കുന്നപദ്ധതിയിൽഗ്രോബാഗുകൾ, ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക്, സ്യൂഡോമോണസ്, ചകിരി ചോറ്കമ്പോസ്റ്റ്, വേപ്പെണ്ണ, അത്യുൽപാദനശേഷിയുള്ള പച്ചക്കറി വിത്തുകൾ എന്നിവവിതരണം ചെയ്തു.


കൃഷിഭവൻപരിസരത്ത് വച്ച്നടന്നചടങ്ങിൽഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ജിൻസിയ  ബിജു കിറ്റുകളുടെ വിതരണ ഉത്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ടീന ടിനു അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ കർഷകരായ സാജു കാക്കനാട്, ഉഷ ബിനോയി മാംങ്കുട്ടത്തിൽ, സൗമ്യ സബീർ തൈക്കുട്ടത്തിൽ ,കൃഷി അസിസ്റ്റൻറ്മാരായ വി. കെ ദീപ, പി.എം.വിനീഷ് എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ കെ.എ.സജിസ്വാഗതവും അസിസ്റ്റൻറ് കൃഷി ഓഫീസർ കെ സി സാജു നന്ദിയും പറഞ്ഞു.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...