കോതമംഗലം : കവളങ്ങാട് പഞ്ചായത്തിലെ ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന പതിമൂന്നാം വാർഡ് കണ്ടൈൻമെൻ്റ് സോണായി പ്രഖ്യാപിച്ചു.പ്രദേശത്തെ രണ്ടു പേർക്ക് കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിലാണ് നടപടി. വാർഡിലെ 5 റോഡുകൾ പ്രധാനമായും അടച്ചു. അള്ളുങ്കൽ – പുത്തൻകുരിശ് റോഡ് മാത്രമാണ് സഞ്ചാര്യ യോഗ്യത്തിനായി തുറന്നു കൊടുത്തിട്ടുള്ളത്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒന്നിടവിട്ട ദിവസം മാത്രമെ തുറന്നു പ്രവർത്തിക്കാവു എന്നും, ജനങ്ങൾ അനാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങരുത് എന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ആന്റണി ജോൺ എം എൽ എ, തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്,വാർഡ് മെമ്പർമാരായ ജാൻസി തോമസ്,എബിമോൻ മാത്യൂ,അനീഷ് മോഹനൻ,ഊന്നുകൽ സി ഐ ഋഷികേശൻ നായർ,കെ ഇ ജോയി,പി റ്റി ബെന്നി,യാസർ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥിതി ഗതികൾ വിലയിരുത്തി.